രാജാധിരാജസുത

 

രാജാധിരാജ സുത രാജിതശരീരാ
രഘുവംശസുകൃതമണി രമണീയഹാരാ (2)
ആനന്ദഭാവുകങ്ങള്‍ അരുളുമഭിരാമാ
ആത്മാവില്‍ ഞാനണിയും അഖിലഗുണധാമാ (2)
പാരേഴു രണ്ടിന്നും അമൃതമഴ തൂകാന്‍
പാവകനേകിയൊരു ഭാഗ്യ ഘനശ്യാമാ (2)

തങ്കക്കിരീടങ്ങള്‍ തഴുകുമഴകേ ഭരത
മംഗല്യ ഭാഗ്യമേ മമത നയനായിനീ (2)
നിന്‍ കനകമെയ്യൊളിയില്‍ നിറയുന്നു സൂര്യകുല
സങ്കല്‍പ്പമാകവേ സഫലതകളന്നഥ
രാജാധിരാജ സുത രാജിതശരീരാ
രഘുവംശസുകൃതമണി രമണീയഹാരാ 

മിത്രകുല രക്ഷക ലക്ഷ്മണ കുമാരക
ശത്രുഹര വിജയതര ശതുഘ്ന മമതനയ
പുത്രബലമൊന്നിനായ് പ്രാര്‍ഥിച്ച മന്നവനായ്
പൂര്‍ത്തിയരുള്‍വതിനുലകു പുത്രരെ കനിഞ്ഞു ദൈവം
രാജാധിരാജ സുത രാജിതശരീരാ
രഘുവംശസുകൃതമണി രമണീയഹാരാ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rajadhi raja sudha

Additional Info

അനുബന്ധവർത്തമാനം