നാടു വാഴുവാൻ പട്ടം കെട്ടും

നാടുവാഴുവാൻ പട്ടം കെട്ടും
നമ്മുടെ രാമനു നാളെ
നാടുനീളവേ ഉത്സവാഘോഷം
നൽകും തിരുനാള്‌
നമുക്കായ്‌ നൽകും തിരുനാള്‌
(നാടുവാഴുവാൻ ....)

രാമരാജ്യം പോരുന്നേ
ക്ഷേമമെങ്ങും ചേരുന്നേ (2)
ആ മനോഹരകാലം കാണാൻ (2)
ആകെലോകം ഉണരുന്നേ
(നാടുവാഴുവാൻ ....)

പൊന്നിട്ടുപൊരുളിട്ടു പൂക്കളമിട്ടു വേഗം
മന്നിതിൽ മുറ്റമെല്ലാം മംഗളമാക്കി (2)
ഒന്നിച്ചുപോരിൻ പോരിൻ 
പെൺകൊടിമാരേ - ഇന്നു
വർണ്ണിച്ചു രാമന്റെ സൽക്കഥ പാടാൻ (2)

ആന തേർ കുതിര കാലാൾപ്പടകളും
അണിയണി വന്നു നിരന്നേ
മാനനീയനാം രാജകുമാരനു -
മംഗളമരുളും മുന്നേ (2)

ആനന്ദ കരുണാ വിലാസാ - ശ്രീ
രാമചന്ദ്ര രഘുവംശ ചന്ദ്രാ
ആനന്ദ കരുണാ വിലാസാ - ശ്രീ
രാമചന്ദ്ര രഘുവംശ ചന്ദ്രാ
ജാനകീ മാനസ വാസാ

നാളെയീ സാമ്രാജ്യം വാഴുമ്പോളെൻ -
പ്രാണനാഥാ നീയെന്നെ മറന്നിടുമോ
എൻ മനോസാമ്രാജ്യ റാണിയായ്‌ വാണീടും
നിന്നെ പിരിയുകിൽ രാമനുണ്ടോ

അഴകിയ ദീപമിണക്കീടാം
അരമനയാകെ ഒരുക്കീടാം
അഴകിയ ദീപമിണക്കീടാം
കാഞ്ചന മണിമയ മണിയറയെല്ലാം
അഞ്ചിതമാക്കാം കാഴ്ചകളാൽ
അഴകിയ ദീപമിണക്കീടാം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naadu vaazhuvaan

Additional Info

അനുബന്ധവർത്തമാനം