മന്മഥമഞ്ജരിയിൽ പൂക്കും

 

ഓഹോ ഹോ ലലലല ലാലല ...ഉംഹും ലാലല
മന്മഥമഞ്ജരിയില്‍ പൂക്കും പൊന്മലരേ
എങ്ങനെ നീ ഇന്ന് മുന്നില്‍ വന്നു ചൊല്ലഴകേ (2)
അമ്പുകളെയ്തെയ്തു മലര്‍ശരന്റെ വില്ലൊടിഞ്ഞു
ഒടുവില്‍ ഈയെന്നെ നിന്റെ മേലേക്കെറിഞ്ഞു (അമ്പുകളെ.. )

നാണം അരികില്‍ നീ അണയുമ്പോള്‍ അലയാടുമെന്നുള്ളില്‍ നാണം
മോഹം താരുണ്യം തിരയാടും തളിർമേനി തഴുകീടാന്‍ മോഹം (നാണം..)
നീയെന്റെ മാനസചോരന്‍.. നീയെന്റെ പ്രേമചകോരീ
(മന്മഥമഞ്ജരിയില്‍ പൂക്കും ....)

സ്നേഹം ഹൃദയത്തില്‍ സൌഗന്ധം പകരുന്ന നിന്റെയീ സ്നേഹം
രാഗം മധുവര്‍ഷം ചൊരിയുന്നു എന്നുള്ളില്‍ നിന്റെ അനുരാഗം (സ്നേഹം..)
അറിയും ഞാന്‍ നിന്നന്തരംഗം നീയെന്റെ ജീവതരംഗം
വാസന്തസൂനങ്ങള്‍ പൂത്തുലയും പൂവനിയില്‍
വാസരസ്വപ്നത്തിന്‍ തേരില്‍ വരൂ എന്നരികില്‍
(മന്മഥമഞ്ജരിയില്‍ പൂക്കും ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manmadha manjariyil

Additional Info

അനുബന്ധവർത്തമാനം