അടുത്ത രംഗം ആരു കണ്ടു

അടുത്ത രംഗം ആരു കണ്ടു
നടക്കാന്‍ പോകുന്നതാരു കണ്ടു
ഭാവിയെക്കാണും മൂന്നാം തൃക്കണ്ണ്
മൂടിയിരിപ്പതേ ഭാഗ്യം
നമ്മുടെ ഭാഗ്യം നമ്മുടെ ഭാഗ്യം
(അടുത്ത രംഗം...)

നടക്കാനുള്ളതു നടക്കും കല്‍പ്പന
നടത്താന്‍ കൂടെയാളു വരും
സര്‍വേശ്വേര കരസഞ്ചലനത്താല്‍
സംഭവചക്രം തിരിയുന്നു
സംഭവചക്രം തിരിയുന്നു
തിരിയുന്നു തിരിയുന്നു
(അടുത്ത രംഗം...)

ഉരുളയുരുട്ടിയതുണ്ണാനാമോ
പറയാനെളുതല്ലാര്‍ക്കുമേ
നിദ്രയില്‍ വീണാല്‍ പിറ്റേന്നുണരാന്‍
കല്‍പ്പന ലഭിക്കണമെല്ലാര്‍ക്കും
കല്‍പ്പന ലഭിക്കണമെല്ലാര്‍ക്കും
എല്ലാർക്കും എല്ലാർക്കും
(അടുത്ത രംഗം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Adutha rangam aaru kandu

Additional Info

അനുബന്ധവർത്തമാനം