അനന്തമാം അഗാധമാം

അനന്തമാം അഗാധമാം സജീവസാഗരം.. ഓ.. അതീവസുന്ദരം
തുഷാരമേഘ ചന്ദനം തൊടാന്‍ മറന്ന ഭൂമുഖം [ അനന്തമാം ]

ആ ......
മാരിവില്‍ വര്‍ണ്ണങ്ങള്‍ നെയ്യുന്നു
മേടയില്‍ സ്വര്‍ണ്ണങ്ങള്‍ കൊയ്യുന്നു
വെളിച്ചങ്ങളില്‍ നിഴല്‍‌പ്പാടുകള്‍
വെയില്‍പ്പന്തലില്‍ മഴക്കൂടുകള്‍
അറിവുമഴകുമിരു തുലനതളികകളില്‍ ഇളകിയളവു തിരയും
ചെറിയ തലമുറകളിഴുകിയൊഴുകിയൊരു കവിത വഴിയില്‍ വിരിയും [ അനന്തമാം ]

പാതയില്‍ സ്വപ്നങ്ങള്‍ വില്‍ക്കുന്നു
ഭൂമിയില്‍ സ്വര്‍ഗ്ഗങ്ങള്‍ നില്‍ക്കുന്നു
പരസ്യങ്ങള്‍ തന്‍ രഹസ്യങ്ങളായ്
അയണ്‍‌ചില്ലയില്‍ നിയോണ്‍‌പൂവുകള്‍
മിഴിയില്‍ മിഴിയിടഞ്ഞു മൊഴിയില്‍ മൊഴിയുടഞ്ഞു മനസ്സില്‍ മനസ്സു മലരും
മദനരതികളുടെ അലസഗമനരസ ലഹരിയിവിടെ നുരയും  [ അനന്തമാം ]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ananthamaam agadamaam

Additional Info

അനുബന്ധവർത്തമാനം