വേനൽക്കാറ്റിൽ

വേനൽക്കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ
ഈറൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ
പഴയൊരാ വഴിമരം വിതറുമീ ഇലകളാൽ
എഴുതിയോ മറവി തൻ ഋതുവിലും വരികൾ
വനസന്ധ്യ പോയ് മറഞ്ഞു പകലെത്ര യാത്രയായ്
നിഴലായലിഞ്ഞുവോ നീ ഗതകാലമേ (വേനൽ...)

നിഴലു പോൽ വെയിലുകൾ നിറയുമീ മണ്ണിലെ
നനവുകൾ പൊടിയുമോ
ഭൂവിൽ പുൽക്കൊടിയിൽ വെയിലായ് മഞ്ഞുമഴയായ്
തിരശീല മാറവേ
കളി തീർന്നു പോയ് മറഞ്ഞോ പ്രിയ തോഴരേ (വേനൽ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venal kaattil

Additional Info

അനുബന്ധവർത്തമാനം