അഞ്ജനക്കുളിർനീലവിണ്ണിലെ

അഞ്ജനക്കുളിര്‍ നീല വിണ്ണിലെ കല്‍പ്പടവില്‍ 
പഞ്ചമി പെണ്‍കൊടി വന്നിരുന്നു
നാളത്തെ രാത്രിയല്ലോ വേളിമുഹൂര്‍ത്തമെന്നു
നാണിച്ചു നാണിച്ചവള്‍ ഉം..ഉം...ഉം
നാണിച്ചു നാണിച്ചവള്‍ നിനച്ചിരുന്നു 
അഞ്ജനക്കുളിര്‍ നീല വിണ്ണിലെ കല്‍പ്പടവില്‍ 
പഞ്ചമി പെണ്‍കൊടി വന്നിരുന്നു - വന്നിരുന്നു

കാണാത്ത സ്വര്‍ഗ്ഗത്തിന്റെ കാഞ്ചന മണിത്താക്കോല്‍ 
കാണിക്കവെയ്ക്കാനെത്തും കല്യാണരാവില്‍ 
മൂകാനുരാഗത്തിന്റെ മുത്തണിക്കുമ്പിളിലെ 
പൂജാമലരേ നിന്നെ അവന്‍ നുകരും
മെല്ലേ അവന്‍ നുകരും
അഞ്ജനക്കുളിര്‍ നീലവിണ്ണിലെ കല്‍പ്പടവില്‍ 
പഞ്ചമി പെണ്‍കൊടി വന്നിരുന്നു - വന്നിരുന്നു

മൂടുപടം വെടിഞ്ഞ മോഹമായ്‌ നീ അവനെ
മൂവുരു വലം വച്ചു തൊഴുതു നില്‍ക്കും
ആ മണിക്കോവിലിലെ ദീപങ്ങളണഞ്ഞാലും 
ഓമലെ പൗര്‍ണമിയായ്‌ തെളിഞ്ഞുനില്‍ക്കും
നീ തെളിഞ്ഞുനില്‍ക്കും 

അഞ്ജനക്കുളിര്‍ നീല വിണ്ണിലെ കല്‍പ്പടവില്‍ 
പഞ്ചമി പെണ്‍കൊടി വന്നിരുന്നു
നാളത്തെ രാത്രിയല്ലോ വേളിമുഹൂര്‍ത്തമെന്നു
നാണിച്ചു നാണിച്ചവള്‍ നിനച്ചിരുന്നു
നാണിച്ചു നാണിച്ചവള്‍ നിനച്ചിരുന്നു 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
anjanakkulir neela vinnile

Additional Info

Year: 
1969

അനുബന്ധവർത്തമാനം