ഹരഹരഹര ശങ്കരാ

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമന ദായകാ ഓ ദയാമയാ
നിൻ തുടിയുടെ ധിംധിമിധിമി ധിനി ധിനിയ്ക്കുമ്പം
അൻപെഴും നിന്റെയമ്പലങ്ങളിൽ കുമ്പിടും കുടുംബം
പല പാപപങ്കില ജീവിതത്തിന് മോക്ഷവും തരണേ
എന്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ (ഹരഹരഹര...)

ഒന്നാം കുന്നേലോടിയെത്തി ഒരായിരം വലം വെയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വെയ്ക്കാം
പാർവതിയായ് നീ വരും നേരം
പണ്ടും നിന്നോടായ് പിണങ്ങി ഞാൻ വെറുതേ
മംഗളക്കുളിർ ഗംഗയെന്തിനു മുത്തേ മൂർദ്ധാവിൽ
സീൽക്കരിയ്ക്കണ സർപ്പമെന്തിന് നീലകണ്ഠത്തിൽ

പഞ്ചാഗ്നിയിൽ നെഞ്ചു പൊട്ടി കണ്ണുപൊത്തിക്കാത്തിരിക്കൂ
തുലാമഴക്കാലം തീർന്നാൽ സ്വയം വരം
മഞ്ഞുരുകുമ്പോൾ മണിവെയിലിൽ ഉരുകീ ശംഭോ ശംഭോ
ഞാൻ തളരുന്നു തനിയേ
ചന്ദനത്തിരി തുമ്പു കത്തണ കണ്ണേ കണ്ണാടി
മുന്തിരിച്ചിരി ചില്ലുടയണ് നിന്നേ കാണുമ്പം

--------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Haraharahara shankara

Additional Info

അനുബന്ധവർത്തമാനം