പൂക്കളെ പുളിനങ്ങളേ

പൂക്കളെ പുളിനങ്ങളേ
പൂന്തെന്നലേ വിടനൽകുമോ
പോകും നേരം ശോകത്തിൽ നീറി
മിഴിയിണ നനയുകയോ (പൂക്കളേ...)

കാത്തു നിൽക്കുന്നു ദൂരേ
തേരും മൂകം തേരാളിയും
വാനമ്പാടീ വൈകുന്നു നേരം
വിടതരികിവൾക്കിനി നീ

ഓർമ്മ വെയ്ക്കുമോ നാളേ
പാരും വാനും ഈ തോഴിയെ
കൂട്ടുകാരാ പോകുന്ന നേരം
കവിളിണ നനയരുതേ  (പൂക്കളേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pookkale pulinangale

Additional Info

അനുബന്ധവർത്തമാനം