കല്പാന്തകാലത്തോളം

കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയെ പോലെ..
കവർന്ന രാധികയെ പോലെ...

കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ...
കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ...
കസ്തൂരിമാനല്ലോ നീ...

കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
കാർത്തികവിളക്കാണു നീ...
കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
കതിർമയി ദമയന്തി നീ...
കതിർമയി ദമയന്തി നീ


.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.6
Average: 8.6 (5 votes)
Kalpantha kalatholam

Additional Info

അനുബന്ധവർത്തമാനം