അഞ്ജലിപ്പൂ പൂ പൂ പൂ

അഞ്ജലിപ്പൂ - പൂ - പൂ - പൂ
അത്തപ്പൂ - പുഷ്കരമുല്ലപ്പൂ
പൂക്കളം വാഴും ഭഗവാനേ
ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ
അഞ്ജലിപ്പൂ - പൂ - പൂ - പൂ

പൈങ്കിളിപ്പാട്ടുകൾ പള്ളിയുണർത്തിയ
സംക്രമപുലർകാലം -  ചിങ്ങ 
സംക്രമപുലർകാലം
തൃക്കാക്കരയപ്പന്‌ നേദിക്കുന്നു 
തിരുമധുരത്താലം - പൊന്നിൻ
തിരുമധുരത്താലം (അഞ്ജലിപ്പൂ..)

അഞ്ജനച്ചോലയിൽ നീരാടീ
അഴിഞ്ഞ മുടിയിൽ പൂ ചൂടി
ഉണ്ണി സൂര്യനെ എളിയിലെടുത്തുംകൊണ്ടുദയം
പൂജയ്ക്കെത്തീ - ഉഷസ്സുദയം 
പൂജയ്ക്കെത്തീ

കസ്തൂരീ തിലകം ചാർത്തിക്കാം ഞാന്‍ 
കസ്തുഭമണിയിക്കാം - മാറിൽ 
കസ്തുഭമണിയിക്കാം
നിൻ മിഴി തുറന്നാൽ - നിൻ പ്രഭ ചൊരിഞ്ഞാൽ
എന്നും തിരുവോണം - ഞങ്ങൾക്കെന്നും 
തിരുവോണം (അഞ്ജലിപ്പൂ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Anjalippoo

Additional Info

അനുബന്ധവർത്തമാനം