നീലവാനം നിലാവിൽത്തെളിഞ്ഞ വാനം

എക് ബേഗുനാ കീ നസ്‌രേ ജൽനേ ലഗീ
എക് ബേഗുനാ കീ നസ്‌രേ ജൽനേ ലഗീ

നീലവാനം നിലാവിൽത്തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മിത്തുറക്കും പോലേ
നീലവാനം നിലാവിൽത്തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺ-ചിമ്മിത്തുറക്കും പോലേ

കനവുപോലേ കരളു നീറും കഥകൾ മാറും നേരം ധന്യം ധന്യം

നീലവാനം നിലാവിൽത്തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺ-ചിമ്മിത്തുറക്കും പോലേ
ആ....

അള്ളാ കാ രഹം ദിൽ സുൽഝാ ഉൽഝൻ
ദോ ആസുവോം മേ രഹനുമാ

നിറയുന്ന കണ്ണുകൾക്കിന്ന് ഇമ്പമായി
മൊഴിയുന്ന വാക്കുകൾക്കിന്ന് ഈണമായി
തിരതള്ളിമറിയുമെന്നുള്ളം വിധി കൊണ്ടുവന്നൊരീ നിമിഷം
വന്നുചേർന്നൊരീ മണ്ണിൽ മുത്തുപ്പേട്ടയെന്നൊരീ തട്ടിൽ
നിറയുമീ ധന്യമാം വിടരുമെൻ ധ്യാനവും
ഇടനെഞ്ചിനുള്ളിൽ വിങ്ങുന്നൊരു നൊമ്പരത്തിൻ ശീലുകൾ 
പാടിടാം അത് പാടിടാം

നീലവാനം നിലാവിൽത്തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മിത്തുറക്കും പോലേ
നീലവാനം നിലാവിൽത്തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺ-ചിമ്മിത്തുറക്കും പോലേ

മറയുമീ മണ്ണിൽ നമ്മൾ മൗനമായീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelavaanam Nilavil Thelinja Vaanam

Additional Info

അനുബന്ധവർത്തമാനം