ഇളംമഞ്ഞിലൊഴുകി വരും

ഓ....
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ
മകരന്ദം തുളുമ്പുന്ന പൂവനമേ
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ
മകരന്ദം തുളുമ്പുന്ന പൂവനമേ
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ

ശരത്ക്കാല നിലാവിലെ കുളിരലപോലെ
എന്റെ കല്‍പ്പനയില്‍ വിരുന്നുവരും ദേവതപോലെ
ആടിവാ അരികില്‍ വാ
ആടിവാ അരികില്‍ വാ 
ആനന്ദമാധുരി നുകരാന്‍ വാ
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ

വെണ്ണിലാപ്പട്ടുടുത്ത് സിന്ദൂരപ്പൊട്ടുതൊട്ട്
അരയന്നത്തോണിയില്‍ വന്നൂ ഞാന്‍
കരയെപ്പുണരുന്ന തിരകളെപ്പോലെ -എന്റെ 
നാഥന്റെ കൈകളില്‍ അമര്‍ന്നൂ ഞാൻ
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ

വാസരശയ്യയിലെ രതിയാണു നീ
വാര്‍തിങ്കള്‍ കലയ്ക്കൊത്തൊരഴകാണുനീ
ആടിവാ അരികില്‍ വാ
ആടിവാ അരികില്‍ വാ 
ആനന്ദമാധുരി നുകരാൻ വാ
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ

അല്ലിമലര്‍ക്കാവിനുള്ളില്‍ യൗവ്വന വിരുന്നൊരുക്കി
മന്മഥന്‍ വരുന്നതും കാത്തിരുന്നു
മയക്കം നടിച്ചു ഞാൻ മടിയില്‍ ശയിക്കുമ്പോള്‍
മലരമ്പെയ്തെന്നെ തളര്‍ത്തരുതേ
മലരമ്പെയ്തെന്നെ തളര്‍ത്തരുതേ

ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ
മകരന്ദം തുളുമ്പുന്ന പൂവനമേ
ഇളംമഞ്ഞിലൊഴുകിവരും താരുണ്യമേ
ഓ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ilam manjil ozhuki varum

Additional Info

Year: 
1981

അനുബന്ധവർത്തമാനം

വീണ്ടും ചേർത്തിരിക്കുന്നു

അധരങ്ങൾ വിതുമ്പുന്നു എന്ന റിലീസ് ചെയ്യാത്ത ചിത്രത്തിലെ ഇളംമഞ്ഞിലൊഴുകി വരും എന്ന ഗാനം 1983-ൽ റിലീസ് ചെയ്ത കാത്തിരുന്ന ദിവസത്തിൽ വീണ്ടും ഉൾപ്പെടുത്തിയിരിക്കുന്നു.
ചേർത്തതു്: shyamapradeep