പ്രണവത്തിൻ സ്വരൂപമാം

പ്രണവത്തിൻ സ്വരൂപമാം
പ്രപഞ്ചത്തിൻ തറവാട്ടിൽ
വലംകാൽ വച്ചണയുമീ ഉഷസ്സിനെ നീ
ഇരുകൈയും നീട്ടിയമ്മേ
മകളായ് വളർത്തിയാലും
നിറകുടംപോലെ ഇന്നീ മനസ്വിനി നീ

തലമുറകളെ പെറ്റു വളർത്തുമീ
ദത്തുപുത്രി
നിനവിട്ടു ഇവൾ സ്നേഹപരമ്പരകൾ
സ്നേഹപരമ്പരകൾ
ഇവളിൽ നിന്നൊരായിരം 
തിരികളും താരകളും
മിഴിതുറന്നരുളട്ടെ നിറവെളിച്ചം
നിത്യ നിറവെളിച്ചം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranavathin swaroopamaam

Additional Info

Year: 
1996

അനുബന്ധവർത്തമാനം