കതിരും കൊത്തി പതിരും കൊത്തി

കതിരും കൊത്തി പതിരും കൊത്തി
കുരുകുക്കുരുകു കുറുകും കുരുവീ
പവിഴക്കൂട്ടിൽ ചിറകിട്ടാട്ടി
ചിലുചിഞ്ചിലമായ് ചമയും കുരുവീ
ഹേ മഞ്ചാടിച്ചെഞ്ചുണ്ടിൽ പാട്ടൊന്നുണ്ടോ
മുത്താരം മൂക്കുത്തിക്കല്ലൊന്നുണ്ടോ
കാക്കക്കറുമ്പിക്കൊപ്പം
കദളിക്കൂമ്പേലാട് കറുകത്തുമ്പേൽ പാട്
കദളിക്കൂമ്പേലാട് കറുകത്തുമ്പേൽ പാട്
കതിരും കൊത്തി പതിരും കൊത്തി
കുരുകുക്കുരുകു കുറുകും കുരുവീ
പവിഴക്കൂട്ടിൽ ചിറകിട്ടാട്ടി
ചിലുചിഞ്ചിലമായ് ചമയും കുരുവീ

മുത്തുമണിപ്പൂമഴയായ് 
തത്തിവരുമാശകളേ
ഇളനീർക്കുളിരായ് 
മനസ്സിൽ പെയ്തിറങ്ങൂ
കന്നിമലർക്കാവടിയായ് 
മിന്നിനിൽക്കും മാരിവില്ലേ
മണിമെയ്യിൽ അണിയാൻ 
പൂനിലാച്ചേല തരൂ
ആതിരപ്പൂങ്കാവിൽ മേളിക്കും 
പൊന്നാതിരപ്പൂങ്കാറ്റേ
അമ്പിളിപ്പൂങ്കിണ്ണം തുള്ളിത്തൂവും 
ചന്ദനപ്പൈമ്പാലേ
നിന്നെ ഞാൻ നെഞ്ചോരം 
പുന്നാരത്താരാട്ടാക്കും
ആരീരാരം പാടും ആവാരം‌പൂ മൂടും
ആരീരാരം പാടും ആവാരം‌പൂ മൂടും
(കതിരും...)

കോടിമുകിൽ‌പ്പാവുടുത്തും കോലക്കുഴൽ‌പ്പാട്ടുതിർത്തും
കനവായ് കണിയായ് 
കാതോരം പാടിവരൂ
നീലമലച്ചോലകളിൽ നീർ-
പ്പളുങ്കിൻ കൂടുവച്ചും
മനവും തിനയും മധുരം പങ്കുവച്ചും
മോതിരക്കൈ നീട്ടി 
മുത്തംവയ്ക്കും പാതിരാപ്പൂപോലെ
നാണമോടെൻ കാതിൽ 
ഈണം മൂളും നന്തുണിച്ചങ്ങാതി
ആലോലം ചാഞ്ചാടും പുന്നാരപ്പൊന്നൂഞ്ഞാലേ
ചായോ ചായം ചായാം 
ചാഞ്ചക്കം ചേര്‍ന്നാടാം
ചായോ ചായം ചായാം 
ചാഞ്ചക്കം ചേര്‍ന്നാടാം

കതിരും കൊത്തി പതിരും കൊത്തി
കരളിൽ കുറുകും കുറുവാൽക്കിളിയേ
പവിഴക്കൂട്ടിൽ ചിറകിട്ടാട്ടി
ചിലുചിഞ്ചിലമായ് ചമയും കുരുവീ
ഹൊയ് മഞ്ചാടിപ്പൂഞ്ചുണ്ടിൽ പാട്ടൊന്നുണ്ടോ
മുത്താരം മൂക്കുത്തിക്കല്ലൊന്നുണ്ടോ
കാക്കക്കറുമ്പിപ്പെണ്ണേ
എന്നെക്കാണാൻ വായോ 
മുത്തം മൂടിത്തായോ
എന്നെക്കാണാൻ വായോ 
മുത്തം മൂടിത്തായോ
കതിരും കൊത്തി പതിരും കൊത്തി
കുരുകുക്കുരുകു കുറുകും കുരുവീ
പവിഴക്കൂട്ടിൽ ചിറകിട്ടാട്ടി
കളിയും ചിരിയും മൊഴിയും കിളിയേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathirum kothi pathirum kothi

Additional Info

Year: 
1996

അനുബന്ധവർത്തമാനം