ജെയ്‌ൻ ആൻഡ്രൂസ്

Jain Andrews
Date of Birth: 
ചൊവ്വ, 21 August, 1979

എം ജെ ആൻഡ്രൂസിന്റെയും അന്നമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ ജനിച്ചു. മാന്നാനം കെ ഇ സ്കൂളിലായിരുന്നു ജെയ്ൻ ആൻഡ്രൂസിന്റെ പ്രാഥമിക വിദ്യാഭ്യാസം. എസ് ബി കോളേജിൽ നിന്നും പ്രീഡിഗ്രിയും മാന്നാർ കെ ഇ കോളേജിൽ നിന്നും ഡിഗ്രിയും ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും എം സി എയും പഠിച്ചതിനുശേഷം ജെയ്ൻ ഇപ്പോൾ അമേരിക്കയിൽ ഐടി പ്രൊഫഷണലായി വർക്ക് ചെയ്യുകയാണ്.

2019 -ൽ ഓഡിഷനിലൂടെയാണ് ജെയ്ൻ സിനിമയിലെത്തുന്നത്. 1956 മധ്യതിരുവിതാംകൂർ എന്ന സിനിമയിൽ ഓനൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു സിനിമയിൽ തുടക്കം കുറിച്ചത്. തുടർന്ന് തങ്കംഫാമിലി എന്നീ സിനിമകളിലും അഭിനയിച്ചു.

യു എസ് എയിൽ സ്ഥിരതാമസമാക്കിയ ജെയ്ൻ ആൻഡ്രൂസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യയുടെ പേര്  മഞ്ജു. മക്കൾ മാർക്ക്, എമ്മ.