ജി ഓമന

G Omana
Date of Birth: 
Wednesday, 18 May, 1932
Date of Death: 
ചൊവ്വ, 18 September, 2012

നാടകാചാര്യന്‍ എന്‍‍.എന്‍‍.പിള്ളയുടെ മാതൃസഹോദരിയുടെ മകൾ.

 സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വൈക്കം അയ്യരുകുളങ്ങര തെത്തത്തില്‍ വേലായുധന്‍പിള്ളയുടെയും, ഗൗരിയുടെയും മകളായി 1932 മെയ് 18ന് ജനിച്ചു. എൻ എൻ പിള്ള രചിച്ച നാടകങ്ങൾ പകർത്തിയെഴുതിയിരുന്നത് ഓമനയായിരുന്നു. തുടർന്ന് വിശ്വകേരള കലാസമിതിയുടെ "അസ്സലാമു അലൈക്കും" എന്ന നാടകത്തിലൂടെ 1954ൽ അരങ്ങിലെത്തിയ ഇവർ മുപ്പതിലേറെ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
   കാപാലിക എന്ന നാടകത്തിലും, പിന്നീടത് അതേ പേരിൽ സിനിമയാക്കിയപ്പോഴും കടയ്ക്കാവൂർ അത്ത എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചത് ഓമനയായിരുന്നു. അത് കൂടാതെ,'ക്രോസ്‌ബെല്‍റ്റി'ലെ പട്ടാളം ഭവാനി, 'പ്രേതലോക'ത്തിലെ അര്‍ത്തുങ്കല്‍ കാര്‍ത്ത്യായനി തുടങ്ങിയവയാണു  ശ്രദ്ധേയ നാടകവേഷങ്ങൾ.
    തൻ്റെ അച്ഛൻ്റെ മരണശേഷം എൻ. എൻ. പിള്ളയുടെ കുടുംബത്തോടൊപ്പമായിരുന്നു ഓമനയുടെ താമസം. 1977 ൽ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നാടക നടിക്കുള്ള അവാർഡും, 2008 ൽ സംഗീത നാടക അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡും നേടി‌. 2007 ൽ ജയരാജ് സംവിധാനം ചെയ്ത ആനന്ദഭൈരവി എന്ന സിനിമയിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2012 സെ‌പ്തംബർ 18ന് അന്തരിച്ചു.