സ്വർഗ്ഗവാതിൽ

Released
Swarggavaathil
കഥാസന്ദർഭം: 

ജീവിക്കാൻ നിവർത്തിയില്ലാതെ വന്നപ്പോഴാണ് മാലിനി (ഷക്കില) വേശ്യാവൃത്തിക്കിറങ്ങിയത്. അവളുടെ ഭർത്താവ് ദാമു ഹൃദ് രോഗിയാണ്. ജീവിതം മുന്നോട് കൊണ്ടു പോകാനാകാതെ വന്ന സാഹചര്യത്തിൽ വിഷം കഴിച്ച് മരിക്കാൻ അവർ തീരുമാനിച്ചു.ആ സമയത്ത്  വേലായുധൻ ഒരു രാഷ്ട്രീയ നേതാവിനുവേണ്ടി മാലിനിയെ വിളിക്കാനെത്തി. അതോടെ മാലിനിയുടെ ഭാഗ്യം തെളി മാലിനി ഭർത്താവുമൊത്ത് നഗരത്തിലേക്ക് വണ്ടി കയറി.

നഗരത്തിലെത്തിയ മാലിനി പ്രമാണികളുടെ കിടക്ക പങ്കിട്ട് വൻ സ്വാധീന വലയം ഉണ്ടാക്കി. തുടർന്ന് ഒരു പഞ്ചനക്ഷത്ര വ്യഭിചാരശാല തുടങ്ങി. പത്തോളം സുന്ദരി പെൺകുട്ടികളേയും ഒപ്പം കൂട്ടി.

മന്ത്രിയുടെ ബന്ധുവും കോളേജ് വിദ്യാർത്ഥിയുമായ ശിവൻകുട്ടി സ്ത്രീലമ്പടനും മദ്യപാനിയുമായിരുന്നു.

 ശിവൻകുട്ടി (ഗീഥാസലീം) മാലിനിയുടെ വ്യഭിചാരശാലയിലെ സ്ഥിരം സന്ദർശകനാണ് ശിവൻകുട്ടിക്ക് ഒരു സുഹൃത്തുണ്ട് ജയയൻ (വിഷ്ണു ). സത് സ്വഭാവിയായിരുന്നു ജയൻ

ജയൻ ഒരു സുന്ദരിയെ കണ്ടു മുട്ടി സോഫിയ (സജിനി ) അവളെ വിവാഹം കഴിക്കാൻ അയാൾ ആഗ്രഹിച്ചു .കാൾ ഗേ ളാണ് സോഫിയ എന്നറിഞ്ഞപ്പോൾ ജയന് വിഷമമായി. എന്നിട്ടും സോവിയായ ഭാര്യയാക്കാൻ അവൻ നിശ്ചയിച്ചു. എന്നാൽ മാലിനിയെ വിട്ടുപോകാൻ നോക്കിയ തിയ്യാറായില്ല. ശിവൻകുട്ടിയുമായി ചേർന്ന് സോഫിയയെ ജയൻ തട്ടിക്കൊണ്ടുപോയി.

മാലിനി ഗുണ്ടകളെ വിട്ട് സോഫിയയെ തിരിച്ചുകൊണ്ടുവന്നു.സോഫിയയ്ക്ക് ജയനെ ഇഷ്ടമാണന്നറിഞ്ഞ മാലിനി
അവരെ ഒരുമിച്ചു ജീവിയ്ക്കാൻ അനുവദിച്ചു. 

സോഫിയെയും കൊണ്ടെത്തിയ ജയനെവീട്ടുകാർ വഴക്കുപറഞ്ഞു. താനൊരു നല്ല കുടുംബത്തിലാണ് പിറന്നതെന്നും സാഹചര്യങ്ങളാണ് തന്നെ ഇവിടെ കൊണ്ടെത്തിച്ചതെന്നും സോഫിയ പറഞ്ഞു. സോഫിയയുടെ ശരിയായ പേര് ദേവു എന്നാണ്. കരുണൻ (ബക്കർ) ദേവുവിന്റെ ജ്യേഷ്ഠനു ജോലി നൽകിയും മദ്യപാനിയായ അച്ഛന് പണം നൽകിയും വീട്ടിലെ ഒരംഗത്തെപ്പോലെയായി. 

ദേവു കരുണനെ സഹോദരനെപ്പോലെയാണ്  കണ്ടത്. എന്നാൽ അയാളുടെ ഉദ്ദേശം മറ്റൊന്നായിരുന്നു. ദേവുവിന്റെ സഹോദരൻ കെട്ടിടത്തിന് മുകളിൽ നിന്നും വീണു. ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഇതിനു രണ്ട് ലക്ഷം രൂപ വേണമായിരുന്നു. അതിനുവേണ്ടി ദേവു കരുണന്റെ ആഗ്രഹത്തിനു വഴങ്ങി. അയാൾ പണം നൽകി.ഓപ്പറേഷൻ കഴിഞ്ഞെത്തിയ സഹോദരൻ ദത്തൻ വിവരം അറിഞ്ഞ് ആത്മഹത്യ ചെയ്തു. ദേവുവിന്റെ അച്ഛൻ ഹൃദയം പൊട്ടി മരിച്ചു. ഒറ്റക്കായ ദേവു വ്യഭിചാരം തൊഴിലാക്കി. 

ജയന്റെ സഹോദരനാണ് കരുണൻ. എന്നറിഞ്ഞ സോഫിയ മടങ്ങിപ്പോയി. സോഫിയയെ തിരിച്ചുവിളിച്ചുകൊണ്ട്
വരുവാൻ ജയനോട് അച്ഛൻ ആവശ്യപ്പെട്ടു. കരുണനെ വീട്ടുകാർ ഇറക്കിവിട്ടു. ഒരു ഹോട്ടലിൽ വച്ച് സോഫിയ കരുണനെ കണ്ടു. അവൾ അവനെ കൊലപ്പെടുത്തി.ജയൻ ഇതിന് ദൃക്സാക്ഷിയായി. വയസ്സനായ ബ്രോക്കർ സുധാകരൻ കുറ്റം ഏൽക്കുകയും സോഫിയയെ ജയനോടൊപ്പം ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. 

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: