പുള്ളിക്കാരൻ സ്റ്റാറാ

Pullikkaran stara
2017

ശ്യാംധർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം. സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകന്റെ കഥാപാത്രം. ആശാ ശരത്ത്, ദീപ്തി സതി എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക ആശാ ശരത്താണ്. ഇടുക്കിക്കാരനായ മമ്മൂട്ടി കഥാപാത്രം കൊച്ചിയിലേക്ക് അധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ. തന്റെ മുന്നിലിരിക്കുന്ന അധ്യാപകരെ കുട്ടികളായി കണ്ട് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നൊരു കഥാപാത്രമാണിത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് പോലും കൗതുകമുള്ള ഒന്നാണ്.