ഓർമ്മകളിൽ ഒരു മഞ്ഞുകാലം

Released
Ormmakalil oru manjukalam
കഥാസന്ദർഭം: 

മഞ്ഞു മലകളില്‍ താമസിക്കുന്ന നിഷ്‌കളങ്കരായ ഒരു കൂട്ടം മനുഷ്യരുടെ കഥ. ഭാസ്‌കരന്‍ നമ്പ്യാര്‍, എക്‌സ്മിലിട്ടറി വര്‍ക്കിച്ചന്‍, ഗഫൂര്‍ക്ക  ഖദീജുമ്മ, ത്രേസ്യാ ചേട്ടത്തി ഇവരുടെയെല്ലാം സ്‌നേഹ സംരക്ഷണയില്‍ കഴിയുന്ന പെണ്‍കുട്ടിയാണ് അനാഥയായ സീത. മാതാപിതാക്കള്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്തു. ഇപ്പോള്‍ ത്രേസ്യാ ചേട്ടത്തി സ്വന്തം മകളെ പോലെ കൂടെ പോറ്റുന്നു. നാട്ടുകാരുടെയെല്ലാം സ്‌നേഹ സംരക്ഷണയില്‍ ഒരു മാലാഖയെപോലെ എല്ലാവര്‍ക്കും ഒരു സ്‌നേഹ തലോടലായി അവള്‍ ജീവിക്കുന്നു. ഭാസ്‌കരന്‍ നമ്പ്യാരുടെ മകന്‍ രൂപേഷ് സീതയെ ആത്മാര്‍ത്ഥമായി പ്രണയിച്ചിരുന്നു. പക്ഷേ, സീതയ്ക്ക് താല്‍പര്യം തന്റെ ബാല്യകാല സുഹൃത്തായ ശിവനെ ആയിരുന്നു. എന്നെങ്കിലും തന്നെ സ്വന്തമാക്കാന്‍ ശിവന്‍ എത്തും എന്ന് അവള്‍ സ്വപ്നം കണ്ടു. ഒടുവില്‍ അങ്ങനെ തന്നെ സംഭവിച്ചു. സീതയുടെ സ്വപ്നം പൂവണിഞ്ഞു. ശിവന്‍ സീതയെ കാണാന്‍ എത്തി. അപ്രതീക്ഷിതമായ ശിവന്റെ ആഗമനം രൂപേഷിന് ഇഷ്ടപെടുന്നില്ല. ഒടുവില്‍ കുട്ടിക്കാലം ചിലവഴിച്ച ആ മഞ്ഞുമലകളില്‍ എവിടെയോ ശിവന്റെ സ്വപ്നങ്ങള്‍ തകര്‍ന്നുവീണു. തുടര്‍ന്നുണ്ടായ ആകസ്മിക സംഭവങ്ങളാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

 

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 11 December, 2015

ആന്റണി അബ്രഹാം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഓർമ്മകളിൽ ഒരു മഞ്ഞുകാലം'. മോഡേണ്‍ ഗാലറി ക്രിയേഷൻസിന്റെ ബാനറിൽ മുഹമ്മദ്‌ നൗഫൽ തട്ടോത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്കിയിരിക്കുന്ന ചിത്രത്തിൽ ജഗദീഷ്, വൈശാഖ് , ജനാർദ്ദനൻ, ഇന്ദ്രൻസ്, വർഷ തുടങ്ങിയവര അഭിനയിക്കുന്നു.

Ormakalil Oru Manjukaalam Malayalam Movie Official Trailer