മമ്മിയുടെ സ്വന്തം അച്ചൂസ്

Mummyude swantham achus (malayalam movie)
കഥാസന്ദർഭം: 

കരുവാറ്റ ഗ്രാമത്തില്‍ പുതിയതായി ചാര്‍ജെടുത്ത വില്ലേജ് ഓഫീസറാണ് റോയി .ജോലില്‍ ആത്മാര്‍ഥതയും സത്യസന്ധതയും കാത്തു സൂക്ഷിയ്ക്കുന്ന റോയിക്ക് കരുവാറ്റ ഗ്രാമത്തിലെ ജോലി ദുഷ്കരമാകുന്നു. നിലംനികത്തല്‍ പോലെയുള്ള കാര്യങ്ങളില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അയ്യാള്‍ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി .റോയിയുടെ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നു. അങ്ങിനെയിരിക്കെ റോയിയുടെ ജീവിതത്തിലേക്ക് ചില ദുരന്തങ്ങള്‍ കടന്നു വരുന്നു. റോയിയുടെ മകനാണ് അച്ചൂസ്. അച്ചൂസിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില വഴിത്തിരുവുകളാണ് പിന്നീട് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കളിക്കളങ്ങള്‍ നഷ്ടപ്പെട്ട് , വീടിന്‍റെ ചുവരുകള്‍ക്കുള്ളില്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് ജീവിക്കുന്ന ഇന്നത്തെ തലമുറയുടെ പ്രശ്നങ്ങള്‍ ആണ് " മമ്മിയുടെ സ്വന്തം അച്ചൂസി " ലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത് .

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 21 November, 2014

സ്നേഹാചാര്യ ഫിലിംസിന്‍റെ ബാനറില്‍ നവാഗതനായ ' രാജൂ മൈക്കിള്‍ ' തിരക്കഥയെഴുതി , സംവിധാനം ചെയ്ത ചിത്രമാണ് "മമ്മിയുടെ സ്വന്തം അച്ചൂസ് ". രാജൂ മൈക്കിള്‍, ദേവന്‍, ശ്രീധന്യ , സേതു ലക്ഷ്മി, ഊര്‍മ്മിള ഉണ്ണി, കൊല്ലം തുളസി, ജയന്‍ ചേര്‍ത്തല, ജാഫര്‍ ഇടുക്കി, മുരളി മോഹന്‍ , ജയകൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പം അച്ചൂസായി മാസ്റ്റര്‍ റെനീഷ് എത്തുന്നു. സിന്ധുമോൾ അപ്പുക്കുട്ടനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

mummyude swantham achus poster

iDcIB_XTs78