Pattathuvila Karunakaran

Pattathuvila Karunakaran
Date of Death: 
Wednesday, 5 June, 1985

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരൻ. കൊല്ലത്ത് പട്ടത്തുവിള കുടുംബത്തിൽ 1925 ജൂലൈ മാസത്തിൽ ജനിച്ചു. പിതാവ് കൊച്ചുകുഞ്ഞ്. മാതാവ് കൊച്ചുകുഞ്ചാളി. ക്രേവൻ ഹൈസ്ക്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മദിരാശി പ്രസിഡൻസി കോളേജിൽ ചേർന്ന് നിയമ പഠനം തുടങ്ങിയെങ്കിലും പൂർത്തിയാക്കിയില്ല. കുറച്ചുകാലം കേരളകൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു. ന്യൂയോർക്കിലെ സിറാക്യൂസ് കോളേജിൽ നിന്ന് എം ബി എ ബിരുദം നേടി.

നാല്പതുകൾ മുതൽ എൺപതുകൾ വരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോട് ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക കഥകളും. പിയേഴ്സ് ലെസ്ളി കമ്പനിയിൽ മാനേജരായി കോഴിക്കോട്ട് നിയമിതനായ പട്ടത്തുവിള കരുണാകരന്‌ നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയൻ, കാർട്ടൂണിസ്റ്റും സിനിമാതത്പരനുമായ അരവിന്ദൻ ‍തുടങ്ങിയവർ ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിർമ്മിക്കാൻ നിശ്ചയിച്ചു. അങ്ങനെയാണ് അരവിന്ദന്റെ സംവിധാനത്തിൽ ഉത്തരായനം എന്ന സിനിമ പിറക്കുന്നത്.

ഭാര്യ: സാറ. മക്കൾ അനിത, അനുരാധ.

അവലംബം: മലയാളം വിക്കിപീഡിയ