“ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” ഫൈനൽ എപ്പിസോഡ് - 05 (ക്യാമ്പസ് ഗാനം)

സുഹൃത്തുക്കളെ,

M3DB "Promising Lyricist Of the Year Award 2011" നുവേണ്ടിയുള്ള  “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എന്ന മത്സരം ഈ എപ്പിസോഡോടെ പൂർത്തിയാവുകയാണ്.ഈ ഇവന്റിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന,മറ്റുള്ള സുഹൃത്തുക്കളിലേക്ക് കൂടി ഈ ഇവന്റിനെ പങ്ക് വച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദിയും അതിനോടൊപ്പം പങ്കെടുക്കുന്നവർക്ക് വിജയാശംസകളും അർപ്പിക്കുന്നു.

ഫൈനൽ എപ്പിസോഡായ "ക്യാമ്പസ് ഗാനം " ഇന്ന് തുടങ്ങുകയാണ്.

അതിന്റെ ഈണം ഇവിടെ നിന്നും ഡൌൺ‌ലോഡ് ചെയ്യാം.

  (ഇത്തവണ ഈണം ഒരുക്കിയിരിക്കുന്നത് ഗായകനും സംഗീതസംവിധായകനുമായ ശ്രീ.കെ ബി ഉണ്ണിക്കൃഷ്ണനാണ്.പുത്തൻ തലമുറയിലെ വളർന്ന് വരുന്ന സംഗീതജ്ഞനാണ് ഉണ്ണി.മലയാളിയെങ്കിലും അന്യഭാഷാഗാനങ്ങൾ തന്മയത്വമായി ആലപിക്കാൻ കഴിയുന്ന ഈ ചെറുപ്പക്കാരന്റെ ശബ്ദവും ആലാപനശൈലിയും ഇന്റർനെറ്റ് സംഗീതയിടങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ കാരണമായിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്റെ വെബ്ബ് പരിശോധിച്ചാൽ അത്തരം ഗാനങ്ങളുടെ ഒരു കളക്ഷൻ തന്നെ കാണാം. അടുത്തിടെ വിവാഹിതനായ ഉണ്ണി ഭാര്യ വിനിയുമൊത്ത് ബംഗളൂരിൽ സോഫ്റ്റെയർ എഞ്ചിനീയറായി ജോലി നോക്കുന്നു.കർണ്ണാടക സംഗീതം ചെറുപ്പത്തിൽ അഭ്യസിച്ച ഉണ്ണി കൊച്ചി സ്വദേശിയാണ്.നാദത്തിലെ ചില മനോഹരമായ ഗാനങ്ങളുടെ ശിൽപ്പിയും അദ്ദേഹമാണ്.)

ഈ കാമ്പസ് ഗാനത്തിലേക്ക് രചയിതാക്കൾക്ക് ഏത് സന്ദർഭവും അടിസ്ഥാനമാക്കി ഗാനരചന നിർവ്വഹിക്കാവുന്നതാണ്.

എൻ‌ട്രികൾ അയക്കേണ്ട വിലാസം : events@m3db.com

യൂണിക്കോഡ് മലയാളം ടൈപ്പു ചെയ്യാനറിയുന്നവർ അതിൽ ചെയ്യുക. അല്ലാത്തവർ, എഴുതി സ്കാൻ ചെയ്ത് അയച്ചാലും മതി. പക്ഷെ ഫയൽ നെയിം സ്വന്തം പേരിൽ വേണം സേവ് ചെയ്യാൻ.

മെയിലിന്റെ സബ്‌ജക്ട് ലൈനിൽ “EPISODE :05 “ എന്നുവയ്ക്കാൻ മറക്കരുത്.

നിങ്ങളുടെ എൻ‌ട്രികൾ മെയിലിൽ കിട്ടേണ്ട അവസാന ദിവസം ആഗസ്റ്റ് 20 ആണ്. 20/08/2011).

ഈണത്തിന് വരികളെഴുതാനുള്ള സഹായം
0.00 മുതൽ 0.19  വരെ പല്ലവി
0.20 മുതൽ 0.49 കോറസ് ( ആവർത്തിക്കുന്നു)
ഇവിടെ വേണമെങ്കിൽ 0.30 മുതൽ 0.49 ആലാപ് ഉപയോഗിക്കാം
0.51 മുതൽ 1.01 വരെ  പല്ലവിയുടെ ആവർത്തനം തന്നെ.
1.02 മുതൽ 1.20  വരെ അനുപല്ലവി
1.20 മുതൽ 1.51 വരെ കോറസ് (ആവർത്തിക്കുന്നു )
1.52 മുതൽ 2.11 വരെ ചരണം 
( ശ്രദ്ധിക്കുക..അനുപല്ലവിക്കും ചരണത്തിനും വ്യത്യസ്തമായ ഈണമാണ് കൊടുത്തിരിക്കുന്നത്)
ആകർഷകമായ സമ്മാനങ്ങളെക്കുറിച്ചും മത്സരത്തിന്റെ നിബന്ധനകളെ കുറിച്ചും അറിയാൻ ഈ പോസ്റ്റ് വായിക്കുക . നേരത്തെ അറിയിച്ചിരുന്നത് പോലെ അഞ്ച് എപ്പിസോഡുകളും പൂർത്തിയായതിനു ശേഷമേ മത്സരഫലം നിർണ്ണയിക്കുകയുള്ളു.
Contributors: 
AttachmentSize
Tune-Campus-Song.mp33.32 MB

പിന്മൊഴികൾ

ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ.. results?

any update on results?

റിസൾട്ടുകൾ തയ്യാറാവുന്നു

രണ്ട് ദിവസത്തിനുള്ളിൽ റിസൾട്ടുകൾ പ്രസിദ്ധീകരിക്കാൻ കഴിയും..

സമയ പരിധി കഴിഞ്ഞില്ലേ?

സമയ പരിധി കഴിഞ്ഞില്ലേ? ഫലപ്രഖ്യാപനം എന്നുണ്ടാവും?

ടുന്‍ കേട്ട് വരികള്‍ എഴുതുവാന്‍ നോക്കാം

ഞാന്‍ ഇവിടെ വരുന്നത്  ആദ്യമായിട്ടാണ്.  വളരെ ഇഷ്ട്ടപെട്ടു , ഞാനും ഒന്ന് ശ്രമിച്ചു നോക്കാം. ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ. ടുന്‍ തരുമ്പോള്‍ പല്ലവി കഴിഞ്ഞു അനുപല്ലവി ടുന്‍ ചൊല്ലുന്നതിനു മുന്നേ അനുപല്ലവി എന്ന് പറയുകയും അതുപോലെ ചരണം എത്തുമ്പോള്‍ ചരണം എന്ന് പറയുകയും ചെയ്താല്‍ ടുന്‍ കെട്ടാന്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാകില്ല.

സ്നേഹപൂര്‍വ്വം
നന്ദന്‍
യുഎസ്സ

ക്യാംപസ് ഈണം

ഇവിടെ ഷെയര്‍ ചെയ്തിരിക്കുന്ന ഈണത്തിന്‍റെ കൂടെ താളത്തിന് റെഫറന്‍സ്  ഇല്ല എന്നുള്ളത് എന്റെ സമയകുറവിന്റെ കാരണത്തലാണ്.

ഈ ഗാനത്തിന്റെ മെയിന്‍ ട്യൂണ്‍ മാത്രമേ ഇവിടെ കൊടുത്തിട്ടുള്ളൂ.

പാട്ട് ചെയ്തു വരുമ്പോള്‍ 5 മിനുറ്റോളം വരും.

ഹരീ .. ഞാന്‍ ന്യയികരിച്ചതല്ല , എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍, എന്നെ ഒന്നു ഈ-മെയില്‍ ചെയ്തോളൂ . unnikrishnan.kb@gmail.com

KB

Best!!!

KB

ക്യാമ്പസ് ഈണം

ഇതിപ്പോള്‍ ആദ്യത്തെ ഈണം പോലെ താളമില്ലാതെയായല്ലോ! :(

ആകെ അപ്പോള്‍ 2.11 മിനിറ്റുകള്‍ മാത്രം മതിയോ ഗാനം? അതോ രണ്ട് ചരണങ്ങള്‍ എഴുതേണ്ടതുണ്ടോ?

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
admin 18 Aug 2011 - 00:15 added path
m3db 22 Jul 2011 - 15:49 മത്സരത്തിന്റെ വിശേഷങ്ങൾ ചേർത്തു.