ശ്രീകുമാരൻ തമ്പി 50 വർഷങ്ങൾ 50 ഗാനങ്ങൾ

 

1966 ജൂലൈ 9 ന് റിലീസ് ചെയ്ത മെറിലാൻഡ് നിർമ്മിച്ച 'കാട്ടുമല്ലിക' എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി രംഗപ്രവേശം ചെയ്ത ശ്രീകുമാരൻ തമ്പി തന്റെ കലാസപര്യയുടെ അഞ്ചു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയിരിക്കുന്നു. ഒരു എഞ്ചിനീയറായി ഔദ്യോഗിക രംഗത്ത് പ്രവർത്തിച്ചു തുടങ്ങി പിന്നീട് കവി, ഗാനരചയിതാവ്, നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, സംഗീത സംവിധായകൻ തുടങ്ങി അനേകം മേഖലകളിൽ പ്രശംസനീയമായ സംഭാവനകൾ നൽകിയ മഹാരഥനും കൂടിയാണ് അദ്ദേഹം. സാധാരണക്കാരന് മനസ്സിലാകുന്ന ലാളിത്യമുള്ള രചനാ ശൈലികൊണ്ടും ഭാവനാചാരുതകൊണ്ടും അദ്ദേഹം ജനഹൃദയങ്ങിൾ സ്ഥിരപ്രതിഷ്ഠനേടി. അമ്പതുവർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത അമ്പതുഗാനങ്ങൾക്ക് ആസ്വാദനം തയ്യാറാക്കുകയാണ് ഇവിടെ. ഒരു ഗാനത്തെ സാദ്ധ്യമാകുന്ന രീതിയിലെല്ലാം നിർവ്വചിക്കുവാനും അതിന്റെ സാഹിത്യഭാഗങ്ങൾ കൂടുതൽ നിരൂപണവിധേയമാക്കുവാനും ശ്രമിച്ചിട്ടുണ്ട്. ഈ പംക്തി ശ്രദ്ധാപൂർവ്വം വായിച്ച് തങ്ങളുടെ അഭിപ്രായങ്ങൾകൂടി അറിയിക്കുവാൻ എല്ലാ മാന്യ വായനക്കാരോടും സ്നേഹപുരസ്സരം അഭ്യർത്ഥിക്കുന്നു...

ജി. നിശീകാന്ത്