കൊല്ലം സുധി

Kollam Sudhi
Date of Birth: 
Sunday, 1 January, 1984
Date of Death: 
തിങ്കൾ, 5 June, 2023
സുധി കൊല്ലം

റവന്യു ഇൻസ്പെക്റ്ററായിരുന്ന ശിവദാസന്റെയും ഗോമതിയുടെയും മകനായി എറണാകുളം ജില്ലയിൽ ജനിച്ചു. അച്ഛന്റെ ജോലിമാറ്റവുമായി അവരുടെ കുടുംബം കൊല്ലത്ത് താമസമാക്കിയതിനാൽ സുധി പഠിച്ചതും വളർന്നതും കൊല്ലം ജില്ലയിലായിരുന്നു. വാളത്തുങ്കൽ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലായിരുന്നു സുധിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബികോം ബിരുദം നേടി. 

സ്കൂൾ പഠനകാലത്തു തന്നെ പാട്ട്, മിമിക്രി തുടങ്ങിയ കലകളിൽ സുധി തത്പരനായിരുന്നു. ഷോബി തിലകൻ, ഷമ്മി തിലകൻ, രാജാ സാഹെബ്, മുണ്ടക്കൽ വിനോദ് എന്നീ കലാകാരന്മാരോടൊപ്പം സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു സുധി പ്രൊഫഷണൽ കലാരംഗത്ത് അരങ്ങേറുന്നത്. ടെലിവിഷൻ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലൂടെയാണ് കൊല്ലം സുധി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഏഷ്യാനെറ്റിലെ വൊഡാഫോൻ കോമഡി സ്റ്റാർ, മഴവിൽ മനോരമയിൽ കോമഡി ഫെസ്റ്റിവൽ എന്നീ റിയാലിറ്റി ഷോകളിൽ പങ്കെടുത്തത് സുധിയുടെ കലാജീവിതത്തിൽ ഒരു വഴിത്തിരിവായി.സുധി അംഗമായ ടീമായിരുന്നു കോമഡി ഫെസ്റ്റിവൽ സീസൺ 1 വിജയികളായത്. തുടർന്ന് മഴവിൽ മനോരമയിലെ മെയ്ദ് ഫോർ ഈച്ച് അദർ എന്ന കോമഡി ഷോയിൽ സുബി സുരേഷിനോടൊപ്പം അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ പ്രീതി നേടി. അതിനുശേഷം ഫ്ലവേഴ് ചാനലിലെ സ്റ്റാർ മാജിക് എന്ന കോമഡി പ്രോഗ്രാമിൽ സുധി പങ്കെടുത്തിരുന്നു. മിന്നും താരം, വൊഡാഫോൺ കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ, സിനിമ സിനിമ, കോമഡി സൂപ്പർ നൈറ്റ്, മെഉഡ് ഫോർ ഈച്ച് അദർ,കോമഡി സർക്കസ്,ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

2015 -ൽ ഭാസ്ക്കർ ദി റാസ്ക്കൽ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് കൊല്ലം സുധി അഭിനയ രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ആ വർഷം തന്നെ കാന്താരി എന്ന ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻകേശു ഈ വീടിന്റെ നാഥൻബിഗ് ബ്രദർ എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിൽ അദ്ധേഹം അഭിനയിച്ചു. 

സുധിയുടെ ഭാര്യ രേണു. രണ്ട് കുട്ടികൾ രാഹുൽ ഋതുൽ. 2023 ജൂൺ 5 ന് വാഹനാപകടത്തിൽ കൊല്ലം സുധി അന്തരിച്ചു.