സച്ചി ഉണ്ണികൃഷ്ണൻ

Sachi Unnikrishnan

ഉണ്ണിക്കൃഷ്ണന്റെയും സുധയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. സച്ചി ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിഎ ബിരുദം നേടിയിട്ടുണ്ട്.  2014 ലാണ് സച്ചി ഉണ്ണിക്കൃഷ്ണൻ തന്റെ സിനിമാ ജീവിതത്തിന് തുടക്കംകുറിയ്ക്കുന്നത്. ഒരേ മുഖം എന്ന സിനിമയിൽ സംവിധായകൻ സജിത്ത് ജഗദ്നന്ദൻറ്റെ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു തുടക്കം. അതിനുശേഷം സോറോ എന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്റ്ററായി. ആറോളം സിനിമകളിൽ സച്ചി സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

 സച്ചി ഉണ്ണിക്കൃഷ്ണൻ Gmail, Facebook