ക്രിസ് ഐയ്യർ

Kris Iyer

1975 ഒക്റ്റോബർ 12 ന് വേണുഗോപാലന്റെയും ഭാഗ്യലക്ഷ്മിയുടെയും മകനായി ജനിച്ചു. സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതിനുശേഷം ക്രിസ് അയ്യർ മോഡലിംഗ്, റേഡിയോ ജോക്കി, ടെലിവിഷൻ അവതാരകൻ എന്നീ മേഖലകളിലൂടെ തന്റെ പ്രൊഫഷന് തുടക്കം കുറിച്ചു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് അദേഹം അഭിനയ രംഗത്തേയ്ക്ക് എത്തിയത്. തുടർന്ന് മലയാളം, തമിഴ് സിനിമകളിൽ ക്രിസ് അയ്യർ അഭിനയിച്ചു. മധുരനാരങ്ങപൂട്ട്ലോനപ്പന്റെ മാമ്മോദീസ  എന്നീ മലയാള സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. 

അഭിനയവും മോഡലിംഗും കൂടാതെ വോയ്സ് ആർട്ടിസ്റ്റ്, വോയ്സ് കോച്ച്, മാർക്കറ്റിംഗ് പ്രൊഫഷണൽ, ഹാർഡ് വെയർ ട്രെയ്നർ, സോഫ്റ്റ്വെയർ പ്രോഗ്രാമർ, വെബ് ഡിസൈനർ, സിസ്റ്റം മാനേജർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മോട്ടിവേഷണൽ സ്പീക്കർ... എന്നീ വിവിധ മേഖലകളിൽ ക്രിസ് അയ്യർ പ്രവർത്തിച്ചിട്ടുണ്ട്. നാല് ഭാഷകളിലായി അൻപതിലധികം പുസ്തകങ്ങളുടെ രചയിതാവാണ് ക്രിസ് അയ്യർ.

 ക്രിസ് അയ്യർ - Facebook