ബിപിൻ ജോസ്

Bipin Jose

കോട്ടയം ജില്ലയിലെ ഭരണങ്ങാനം സ്വദേശിയാണ് ബിബിൻ ജോർജ്ജ്. വിദ്യാഭ്യാസത്തിനുശേഷം ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന വിപിൻ അഭിനയമോഹം കാരണം ജോലി ഉപേക്ഷിച്ച് തിരിച്ചു നാട്ടിലെയ്ക്ക് വന്ന ബിപിൻ ടെലിവിഷൻ മേഖലയിലൂടെയാണ് തന്റെ കലാ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്..മഴവിൽ മനോരമ ചാനലിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെയായിരുന്നു ബിപിന്റെ അരങ്ങേറ്റം, തുടർന്ന് ഏഷ്യാനെറ്റിലെ ചിന്താവിഷ്ടയായ സീത, ഫ്ലവേഴ് ചാനലിലെ സീത, സൂര്യയിലെ ചോക്ലേറ്റ്, ഏഷ്യാനെറ്റിലെ കൂടെവിടെ.. തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി.

2016 -ൽ നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിൽ അമിത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാഭിനയത്തിന് തുടക്കമിട്ടു. തുടർന്ന് സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്എല്ലാം സെറ്റാണ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ബിബിൻ ജോസിന്റെ ഭാര്യ ആഷ്ലി ന്യൂസ് ലാൻഡിൽ ജോലി ചെയ്യുന്നു. ഒരു മകൾ ഋതു.

ബിബിൻ ജോസ് - Facebook