കേതകി നാരായൺ

Kethaki Narayan

1989 ജൂൺ 25 ന് നാരായൺ കുൽക്കർണിയുടെയും ഉദയ കുൽക്കർണിയുടെയും മകളായി മഹാരാഷ്ട്രയിലെ അകോലയിൽ ജനിച്ചു. പൂനെ MIT യിൽ നിന്നും ബിരുദം നേടിയതിനു ശേഷമാണ് കേതകി നാരായൺ കലാ രംഗത്ത് സജീവമാകുന്നത്. 2014 ൽ Radio Mirchi Queen Bee Miss Talent ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ കേതകി ഫെമിന പോലുള്ള മാഗസിനുകളിലെ കവർ ഗേളായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. മോഡലിംഗ് രംഗത്ത് പ്രശസ്തയായതോടെ സിനിമകളിൽ അവസരം ലഭിച്ചു.

2014 ൽ യൂത്ത് എന്ന മറാത്തി സിനിമയിലഭിനയിച്ചുകൊണ്ടാണ് കേതകി സിനിമാഭിനയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2017 ൽ ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ തുടക്കം കുറിച്ചു. അതിനുശേഷം ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്അണ്ടർ വേൾഡ്‌അവിയൽപ്രാപ്പെട എന്നീ മലയാള ചിത്രങ്ങളിൽ കേതകി നാരായൺ അഭിനയിച്ചു. മറാത്തി സിനിമകളിലാണ് കേതകി കൂടുതൽ അഭിനയിച്ചിട്ടുള്ളത്. കേരള ടൂറിസത്തിന്റെ മ്യൂസിക്ക് വീഡിയൊ അടക്കം നിരവധി ആൽബങ്ങളിലും കേതകി അഭിനയിച്ചിട്ടുണ്ട്.