സൗപർണ്ണിക

Souparnnika
Date of Birth: 
തിങ്കൾ, 17 April, 1989
സീരിയൽ

1989 ഏപ്രിൽ 7 -ന്  വിജയകുമാറിന്റെയും മിനി വിജയകുമാറിന്റെയും മകളായി ജനിച്ചു. സ്ക്കൂൾ പഠനകാലത്തുതന്നെ സൗപർണ്ണിക കലാമത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. പത്താംക്ലാസിൽ പഠിയ്ക്കുമ്പോൾ അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സൗപർണ്ണിക അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം തന്മാത്ര എന്ന സിനിമയിലും അഭിനയിച്ചു.

രണ്ടു സിനിമകൾക്ക് ശേഷം സൗപർണ്ണിക പിന്നീട് ടെലിവിഷൻ സീരിയലുകളിലാണ് അഭിനയിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പൊന്നൂഞ്ഞാൽ എന്ന സീരിയലിലൂടെയായിരുന്നു സീരിയൽ അഭിനയരംഗത്ത് സൗപർണ്ണിക തുടക്കമിടുന്നത്. തുടർന്ന് എഴുപതോളം സീരിയലുകളിൽ അഭിനയിച്ചു. മന്ത്രകോടി, മിന്നുകെട്ട്, കായംകുളം കൊച്ചുണ്ണി, എന്റെ മാനസപുത്രി, ഇളംതെന്നൽ പോലെ, ഭാര്യ.. എന്നിവ സൗപർണ്ണിക അഭിനയിച്ച സീരിയലുകളിൽ പ്രധാനപ്പെട്ടവയാണ്.

നന്മ,ഭഗവതി പുരം, തിങ്കൾ മുതൽ വെള്ളി വരെ, ചിക്കൻ കോക്കാച്ചി, 1971 ബിയോണ്ട് ബോർഡേഴ്സ് എന്നീ സിനിമകളിലും സൗപർണ്ണിക അഭിനയിച്ചിട്ടുണ്ട്. ഭഗവതിപുരം എന്ന സിനിമയിൽ സൗപർണ്ണിക നായികയായിരുന്നു.

2013 -ൽ സൗപർണ്ണിക വിവാഹിതയായി. ഭർത്താവ് സുഭാഷ് ബാലകൃഷ്ണൻ.