അഞ്ജു കുര്യൻ

Anju Kurian
Date of Birth: 
തിങ്കൾ, 9 August, 1993

മലയാള ചലച്ചിത്ര നടി. 1993 ഓഗസ്റ്റ് 9 ന് കോട്ടയം ജില്ലയിൽ ജനിച്ചു. അഞ്ജു കൂര്യൻ പഠിച്ചതെല്ലാം ചെന്നൈയിൽ ആയിരുന്നു. പഠിയ്ക്കുന്ന സമയത്തുതന്നെ അഞ്ജു മോഡലിംഗ് ചെയ്തിരുന്നു. മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കൂര്യന്റെ തുടക്കം. തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ,കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ.. എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു. കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നീ ചിത്രങ്ങളിൽ നായികയായി. 2017 ൽ ചെന്നൈ ടു സിംഗപ്പൂർ എന്ന തമിഴ് സിനിമയിൽ നായികയായി.

സിനിമകൾ കൂടാതെ തമിഴിലും മലയാളത്തിലുമായി ചില ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ വീഡിയോകളിലും അഞ്ജു കൂര്യൻ അഭിനയിച്ചിട്ടുണ്ട്.

https://www.facebook.com/AnjuKurianOfficial