ഗായത്രി സുരേഷ്

Gayathri Suresh
Date of Birth: 
തിങ്കൾ, 24 August, 1992

1992 ആഗസ്റ്റ് 24 ‌-ന് സുരേഷ് കുമാറിന്റെയും രേഖയുടെയും മകളായി തൃശ്സൂരിൽ ജനിച്ചു. ബിസിനസ് അഡ്മിനിസ്റ്റ്രേഷനിൽ പി ജി കഴിഞ്ഞതിനു ശേഷം സൗത്തിന്ത്യൻ ബാങ്കിൽ ജോലി ലഭിച്ചതിനു ശേഷമാണ് ഗായത്രി സിനിമയിലേയ്ക്ക് പ്രവേശിയ്കുന്നത്. കോളേജ് പഠനകാലത്തു തന്നെ കലാപ്രവർത്തനങ്ങളിൽ ഗായത്രി സജീവമായി പങ്കെടുത്തിരുന്നു. 2014 -ൽ ഫെമിന മിസ് കേരളയായി ഗായത്രി സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മോഡലിംഗ് ചെയ്യാൻ തുടങ്ങി.

2015 -ൽ കുഞ്ചാക്കൊ ബോബൻ നായകനായ ജമ്നാപ്യാരി എന്ന സിനിമയിൽ നായികയായാണ് ഗായത്രി സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന്  ഒരേ മുഖം, വർണ്യത്തിൽ ആശങ്ക, ഒരു മെക്സിക്കൻ അപാരത എന്നിവയുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിൽ ഗായത്രി അഭിനയിച്ചു. കൂടാതെ ഒരു തമിഴ് സിനിമയിലും രണ്ട് തെലുങ്കു സിനിമകളിലും ഗായത്രി സുരേഷ് അഭിനയിച്ചിട്ടുണ്ട്