ചാന്ദിനി ശ്രീധരൻ

Chandini Sreedharan
Date of Birth: 
ചൊവ്വ, 12 December, 1995

1995 ഡിസംബർ 12 ന് ജനിച്ചു. കോഴിക്കോട് സ്വദേശിനിയായ ചാന്ദ്നി പഠിച്ചതും വളർന്നതും അമേരിക്കയിലായിരുന്നു. സംവിധായകൻ ലാൽജോസ് വിധികർത്താവായിരുന്ന, അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടാണ് ചാന്ദ്നി തന്റെ അഭിനയജീവിതത്തിന് തുടക്കമിടുന്നത്. 2013 -ൽ Ainthu Ainthu Ainthu എന്ന തമിഴ് ചിത്രത്തിൽ നായികയായിക്കൊണ്ടാണ് ചാന്ദ്നി സിനിമാരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2014 -ൽ Chakkiligintha എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു.

ചാന്ദ്നി ശ്രീധർ മലയാള സിനിമയിൽ അഭിനയിക്കുന്നത്  2015 -ൽ ഇറങ്ങിയ KL10 പത്ത് എന്ന സിനിമയിലാണ്. തുടർന്ന് ഡാർവിന്റെ പരിണാമം, CIA, അള്ള് രാമേന്ദ്രൻ എന്നീ ചിത്രങ്ങളിൽ നായികയായി. Srikanta എന്ന ഒരു കന്നഡ സിനിമയിലും ചാന്ദ്നി ശ്രീധർ അഭിനയിച്ചിട്ടുണ്ട്.