പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടർ

Prasanth Alexander
പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടർ
Date of Birth: 
Friday, 2 November, 1979
പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടർ
സംഭാഷണം: 1

1979 നവംബർ 2 -ന് റവ. കെ. പി. അലക്സാണ്ടർ, ലീലാമ്മ ദമ്പതികളുടെ മകനായി പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. തിരുവല്ലയിലെ മാർത്തോമ കോളേജിലും തുടർന്ന് കൊടൈക്കനാൽ ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മീഡിയ കമ്മ്യൂണിക്കേഷൻ ആന്റ് മാനേജ്മെന്റിൽ നേടിയ മാസ്റ്റർ ഡിഗ്രിക്ക് പ്രശാന്ത് ഫിലിപ്പിന് രണ്ടാം റാങ്ക് ലഭിച്ചിരുന്നു.

2002 -ൽ ഏഷ്യാനെറ്റിൽ ക്രേസി റെക്കോർഡസ് എന്ന പരിപാടിയുടെ അവതാരകനായിട്ടായിരുന്നു പ്രശാന്ത് തന്റെ കരിയറിന് തുടക്കമിടുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകനായി.ഏഷ്യാനെറ്റിലെ വാൽക്കണ്ണാടിയിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. 2002 -ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് വരുന്നത്. തുടർന്ന് അൻപതിലധികം സിനിമകളിൽ അഭിനയിച്ചു. അവയിൽ മധുരരാജ, വൺ, ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

രാജ് കുമാർ ഗുപ്തയുടെ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന സിനിമയിൽ, ദക്ഷിണേന്ത്യൻ ഇന്റലിജൻസ് ഓഫീസർ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രശാാന്ത് ഹിന്ദിയിലും അഭിനയിച്ചു. വേലക്കാരി ആയിരുന്നാലും നീയെൻ മോഹവല്ലി എന്ന സിനിമയുടെ സംഭാഷണം എഴുതിയത് പ്രശാന്ത് ഫിലിപ്പ് ആണ്. റേസ് എന്ന സിനിമയുടെ ക്രിയേറ്റീവ് സംവിധായകനായും പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടർ പ്രവർത്തിച്ചിട്ടുണ്ട്.

പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടറുടെ ഭാര്യ ഷീബ. മക്കൾ രക്ഷിത്, മന്നവ്.