പി ജയചന്ദ്രൻ

P Jayachandran
Date of Birth: 
Friday, 3 March, 1944
ജയചന്ദ്രൻ
ആലപിച്ച ഗാനങ്ങൾ: 1,105

പിന്നണിഗായകൻ

മലയാളം,തമിഴ്‌,കന്നഡ,തെലുഗു,ഹിന്ദി ഭാഷകളിലായി 15000ലധികം ഗാനങ്ങൾ സമ്മിശ്രഗാനശാഖകളിൽ പാടിയിട്ടുണ്ട്‌. 

പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ 1944 മാർച്ച് മൂന്നിന്  സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു. പിന്നീട്‌ കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാംതാൽപര്യമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾതലത്തിൽ തന്നെലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കേ അവിടെസംഗീതാദ്ധ്യാപകനായിരുന്ന കെ വി രാമനാഥനാണ്‌ ആദ്യ ഗുരു.1958ലെയുവജനോത്സവത്തിൽ ലളിതസംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനംകരസ്ഥമാക്കിയ ജയചന്ദ്രൻ അന്ന് ശാസ്ത്രീയസംഗീതത്തിൽ ഒന്നാംസ്ഥാനക്കാരനായ യേശുദാസുമൊത്ത് യുവജനോത്സവ വേദിയിൽ നടത്തിയപ്രകടനത്തിന്റെ ചിത്രം പിൽക്കാലത്ത് ഇരുവരും സംഗീതരംഗത്ത്പ്രഗൽഭരായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദംനേടിയശേഷം ചെന്നൈയിലേക്ക്‌ ജ്യേഷ്ഠനൊപ്പം പോയി.  

സിനിമാപ്രവേശനം:

ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ്ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. 1965ൽ'കുഞ്ഞാലിമരയ്ക്കാര്‍' എന്ന പടത്തില്‍ പി ഭാസ്കരന്റെ രചനയായ 'ഒരുമുല്ലപ്പൂമാലയുമായ് 'എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രംപുറത്തുവരുന്നതിനുമുന്നേ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയരണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീതസംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്കരന്റെ രചനയായ 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി' എന്ന ഗാനം 'കളിത്തോഴന്‍' എന്ന ചിത്രത്തിനായി പാടിച്ചു. ഈചിത്രം 1967ല്‍ പുറത്തുവരികയും പ്രസ്തുതഗാനം വളരെ പ്രശസ്തമാകുകയുംചെയ്തു. 

ഭാവഗായകൻ:

അയത്നലളിതവും ഭാവസുന്ദരവുമായ ആലാപനശൈലി കൊണ്ട്‌ "ഭാവഗായകൻ" എന്ന് ജയചന്ദ്രൻ പ്രശസ്തനായി. 

"മഞ്ഞലയിൽ മുങ്ങിത്തോർത്തി.."

"അനുരാഗഗാനം പോലെ.."

"പിന്നെയും ഇണക്കുയിൽ.."

"കരിമുകിൽ കാട്ടിലെ.." എന്ന് തുടങ്ങി ആദ്യഗാനം മുതൽ ഹിറ്റ്‌ ഗാനങ്ങളുടെഅനുസ്യൂതപ്രവാഹമാണ്‌ ആ പട്ടിക. 

വിവിധ തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഭാഷയുടെ തനിമചോരാതെഗാനങ്ങൾ ആലപിക്കുന്നയാൾ എന്ന നിലയിലും ആസ്വാദകർ അദ്ദേഹത്തെസ്വീകരിച്ചിട്ടുണ്ട്‌. എ ആർ റഹ്മാന്റെ സംഗീതസംവിധാനത്തിൽ 2008ൽപുറത്തിറങ്ങിയ ADA... A Way of Life എന്ന ഹിന്ദി ചിത്രത്തിലെ അൽകായാഗ്നിക്കിനൊപ്പം പാടിയ "മിലോ വഹാം വഹാം" എന്ന ഗാനമാണ്‌ പി.ജയച്ചന്ദ്രന്റെആദ്യ ഹിന്ദി ഗാനം. 

പുരസ്കാരങ്ങൾ:

1985ലെ ഭാരതസർക്കാരിന്റെ രാജ്യത്തെ മികച്ച ഗായകനുള്ള 33ആമത്‌ ദേശീയചലച്ചിത്രപുരസ്കാരം പി.ജയച്ചന്ദ്രനു ലഭിച്ചു. പി എ ബക്കർ സംവിധാനം ചെയ്ത"നാരായണ ഗുരു" എന്ന സിനിമയിൽ ജി.ദേവരാജൻ ഈണം പകർന്ന "ശിവശങ്കരസർവ്വശരണ്യവിഭോ" എന്ന ഗാനത്തിനായിരുന്നു അവാർഡ്‌. 

മികച്ച ഗായകനുള്ള കേരള സംസ്ഥാന സിനിമാപുരസ്കാരം അഞ്ചുതവണ പി. ജയചന്ദ്രനു ലഭിച്ചു. 

1972ൽ "പണിതീരാത്ത വീട്‌" എന്ന സിനിമയിലെ "സുപ്രഭാതം" എന്നഗാനത്തിനും 1978ൽ "ബന്ധനം" എന്ന സിനിമയിലെ "രാഗം ശ്രീരാഗം" എന്നഗാനത്തിനും 1999ൽ "നിറ"ത്തിലെ "പ്രായം നമ്മിൽ മോഹം നൽകി" എന്നഗാനത്തിനും 2004ൽ "നീയൊരു പുഴയായ്‌ തഴുകുമ്പോൾ ഞാൻ" എന്ന"തിളക്ക"ത്തിലെ ഗാനത്തിനും പുരസ്കാരാർഹമായപ്പോൾ 2015ൽ"ജിലേബി","എന്നും എപ്പോഴും","എന്നു നിന്റെ മൊയ്തീൻ" എന്നീ സിനിമകളിലെയഥാക്രമം "ഞാനൊരു മലയാളി","മലർവാകക്കൊമ്പത്ത്‌", "ശാരദാംബരം" എന്നീഗാനങ്ങൾക്ക്‌ ഒന്നാകെയും മികച്ച ഗായകനായി പി.ജയചന്ദ്രൻ കേരള സംസ്ഥാനസിനിമാ അവാർഡ്‌ നേടി. 

1994ൽ "കിഴക്കുശീമയിലേ" എന്ന ചിത്രത്തിലെ "കത്താഴൻ കാട്ടുവഴി" എന്ന എആർ റഹ്മാൻ ഗാനത്തിന്‌ തമിഴ്‌നാട്‌ സംസ്ഥാന ഗവണ്മെന്റിന്റെ മികച്ച ഗായകനുള്ളസിനിമാ പുരസ്കാരം പി.ജയചന്ദ്രനു ലഭിച്ചു. 1997ൽ സിനിമാഗാനരംഗത്തെ 30 വർഷത്തെ പ്രവർത്തനസാന്നിദ്ധ്യത്തിന്‌ തമിഴ്‌നാട്‌ ഗവൺമന്റ്‌ കലാകാരന്മാർക്കുള്ളഅവരുടെ സമുന്നത അംഗീകാരമായ "കലൈമാമണി പുരസ്കാരം" നൽകിജയചന്ദ്രനെ ആദരിച്ചു.

1999,2001 വർഷങ്ങളിലെ ഏഷ്യാനെറ്റ്‌ ഫിലിം അവാർഡുകൾ, 2000ലെ സ്വരലയ കൈരളി യേശുദാസ്‌ പുരസ്കാരം,2014ലെ ഹരിവരാസനം അവാർഡ്‌,2015ലെകേരള ഫിലിം കൃട്ടിക്സ്‌ അസോസിയേഷൻ അവാർഡ്‌,2017ലെ മഴവിൽ മാംഗോമ്യൂസിക്‌ അവാർഡ്‌ തുടങ്ങി ധാരാളം പുരസ്കാരങ്ങൾ അദ്ദേഹത്തിനു നാളിതുവരെലഭിച്ചിട്ടുണ്ട്‌.  

അഭിനയം:

സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ സാന്നിധ്യമുണ്ട്. ഹരിഹരന്റെ"നഖക്ഷതങ്ങൾ",ഓ.രാമദാസിന്റെ "കൃഷ്ണപ്പരുന്ത്" എന്ന സിനിമകളിലും സംഗീത ആൽബങ്ങളിലും പി.ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്‌. 

കുടുംബം:

ഭാര്യ: ലളിത.മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. ലക്ഷ്മി ആൽബത്തിൽ പാടുകയും ദിനനാഥ് രണ്ട് മലയാള ചലച്ചിത്രങ്ങളിൽ പിന്നണി പാടുകയും ചെയ്തു. കുടുംബത്തോടൊത്ത് ചെന്നൈയിലാണ് സ്ഥിരതാമസം.

സിനിമയിലേക്ക്‌ നയിച്ച  ജ്യേഷ്ഠൻ സുധാകരൻ 1989ൽ മരിച്ചു. അദ്ദേഹത്തെക്കൂടാതെ കൃഷ്ണകുമാർ എന്നഅനുജനും സരസിജ,ജയന്തി എന്നീ സഹോദരിമാരുമുണ്ട്‌. 

കൗതുകം:

  • ഓസ്ക്കാർ അവാർഡ് ജേതാവായ ഏ.ആർ റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ചആദ്യഗാനം എന്നു കരുതപ്പെടുന്ന "വെള്ളിത്തേൻ കിണ്ണം പോൽ" പാടിയതുംജയചന്ദ്രനായിരുന്നു. 1975ൽ പുറത്തിറങ്ങിയ "പെൺപട" എന്ന ചിത്രത്തിനുവേണ്ടി റഹ്മാന്റെ പിതാവ് ആർ.കെ ശേഖറിന്റെ ഓർക്ക്സ്ട്രയോടൊപ്പമുണ്ടായിരുന്നമകൻ ദിലീപെന്ന ഒൻപത് വയസ്സുകരന്റെ ഈണമായിരുന്നു "വെള്ളിത്തേൻ കിണ്ണംപോൽ" എന്ന ജയചന്ദ്രന്റെ ഗാനത്തിന്. അന്ന് ഗാനരചന നിർവ്വഹിച്ച ഭരണിക്കാവ്ശ്രീകുമാർ ആണ് ഈ വിവരം പിൽക്കാലത്ത് പ്രസിദ്ധപ്പെടുത്തിയത്.
  • യേശുദാസുമായുള്ള അടുത്ത സൗഹൃദം കൊണ്ട്‌ സ്റ്റുഡിയോകളിൽ ഒപ്പം പാട്ട്‌റെക്കോർഡിംഗ്‌ കാണാൻ ജയച്ചന്ദ്രനും പോകാറുണ്ടായിരുന്നു. അങ്ങനെ"മാണിക്യവീണയുമായി.." എന്ന ഗാനത്തിന്റെ റെക്കോർഡിംഗ്‌ വേളയിലാണ്‌ജി.ദേവരാജനെ ആദ്യമായി പരിചയപ്പെടുന്നത്‌. 
  • 2002ൽ "പുത്തൂരം പുത്രി ഉണ്ണിയാർച്ച" എന്ന സിനിമയിലെ "ആടാം പാടാംആരോമൽ ചേകവർ" എന്ന ഗാനം വിജയ്‌ യേശുദാസിനൊപ്പം ആലപിച്ചത്‌ ദിനനാഥ്‌ജയചന്ദ്രനാണ്‌. യേശുദാസും ജയചന്ദ്രനും മുപ്പതുവർഷങ്ങൾക്കു മുൻപ്‌ പാടിയഗാനം മക്കൾ വീണ്ടും പാടി റെക്കോർഡ്‌ ചെയ്തു.