ബിനു പപ്പു

Binu Pappu

കുതിരവട്ടം പപ്പുവിന്റെ മൂന്നുമക്കളില്‍ ഇളയവനാണ് ബിനു പപ്പു. പൂർണ്ണ നാമം ബിനു പി സി. ഏഴാം ക്ലാസ് വരെ പഠിച്ചത് ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിൽ. പീന്നിട് ഗുജറാത്തി സ്‌കൂളിലും,മലബാര്‍ ക്രിസ്ത്യന്‍കോളജിലും ഡിഗ്രി സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലുമാണ് പൂര്‍ത്തീകരിച്ചത്. അച്ഛൻ പപ്പുവിന്റെ നാടക ട്രൂപ്പായ അക്ഷര തിയേറ്റേഴ്‌സില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവധിക്കാലത്ത് അഭിനയിക്കാന്‍ പോയിരുന്നു. കൗശലം, ഏകലവ്യൻ, ഏയ് ഓട്ടോ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി ചെറുവേഷങ്ങളിൽ അഭിനയിച്ചു. സലിം ബാബ സംവിധാനം ചെയ്ത ഗുണ്ട എന്ന ചിത്രത്തില്‍ ഒരു മുഴുനീള ആക്ഷന്‍ ഫാമിലി എന്‍റര്‍ടെയ്‌നറില്‍ കരുത്തുറ്റ പരുക്കന്‍ വേഷത്തിൽ ബിനു പപ്പു അഭിനയ രംഗത്തേക്ക് കടന്നു വന്നു. പ്രധാനമായും മലയാള സിനിമയിലെ അണിയറപ്രവർത്തകരുടെയും അഭിനേതാക്കളുടെയും മക്കൾ ഒത്ത് ചേർന്ന ചിത്രമായിരുന്നു ഗുണ്ട. തുടർന്ന് മലയാള സിനിമയിൽ നിരവധി വേഷങ്ങളിൽഅഭിനയിച്ചുവെങ്കിലും. അസിസ്റ്റന്റ്- അസോസിയേറ്റ് സംവിധായകനായി സിനിമയുടെ പിന്നണിയിലാണു കൂടുതലും ബിനു പപ്പു സഹകരിച്ചത്. സഖാവ് എന്ന ചിത്രത്തിനു ശേഷം അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

കുടുംബസമേതം ബംഗളൂരുവിൽ താമസിക്കുന്ന ബിനു ആര്‍ക്കിടെക്ട് (ത്രിഡി വിഷ്വലൈസറര്‍) ആയിട്ട് 2017 വരെ ജോലി ചെയ്തിരുന്നു. ഭാര്യ അഷിദ.

ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെ | ഇൻസ്റ്റഗ്രാം പേജിവിടെ