അനിൽ ജോൺസൺ

Anil Johnson
Date of Birth: 
Saturday, 24 March, 1973
സംഗീതം നല്കിയ ഗാനങ്ങൾ: 18
ആലപിച്ച ഗാനങ്ങൾ: 1

1973 മാർച്ച് 24 -ന് ഫോർട്ട്കൊച്ചിയിൽ പി ജെ ജോസഫിന്റെയും തങ്കമ്മ ജോസഫിന്റെയും മകനായി ജനിച്ചു. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയ അനിൽ ജോൺസൺ ടാറ്റ യുണിസിസിൽ നിന്ന് മാസ്റ്റർ ഡിപ്ലോമയും നേടി. നാലാം വയസ്സുമുതൽ കർണ്ണാടക സംഗീതവും പതിമൂന്നാം വയസ്സുമുതൽ പിയാനോയും പഠിക്കാൻ തുടങ്ങി.

 നാടകങ്ങൾ, മ്യൂസിക് ആൽബങ്ങൾ, ജിംഗിൾസ്, ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിംസ്, ഫീച്ചറുകൾ എന്നിവയ്ക്ക് സംഗീതം രചിച്ചു. ഒരു മുഖ്യധാരാ സ്കോർ കമ്പോസർ ആകുന്നതിന് മുമ്പ്, ഇന്ത്യൻ സംഗീത വ്യവസായത്തിലെ മറ്റ് നിരവധി സംഗീതസംവിധായകരുടെയും ബാൻഡുകളുടെയും അറേഞ്ചറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രണ്ടായിരത്തിന്റെ മധ്യത്തിൽ അനിൽ ജോൺസൺ ടെലിവിഷൻ പരസ്യങ്ങളും സംവിധാനം ചെയ്തിരുന്നു. 

2013 -ൽ ദൃശ്യം എന്ന സിനിമയിൽ "നിഴലേ നിഴലേ.. എവിടേ..  എന്ന ഗാനത്തിന് സംഗീതം നൽകിക്കൊണ്ടാണ് അനിൽ ജോൺസൺ സിനിമാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. തുടർന്ന് ലൈഫ് ഓഫ് ജോസൂട്ടിദൃശ്യം 2 എന്നിങ്ങനെ പത്തോളം ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നു. ദൃശ്യം ഉൾപ്പെടെ പതിഞ്ചോളം സിനിമകൾക്ക് പശ്ചാത്തല സംഗീതവും അനിൽ ജോൺസൺ നൽകിയിട്ടുണ്ട്. ഊഴം എന്ന സിനിമയിൽ പശ്ചാത്തല സംഗീതം നൽകിയതിനോടൊപ്പം അനിൽ ജോൺസൺ ഒരു ഗാനം സംഗീതം നൽകി ആലപിച്ചിട്ടുമുണ്ട്. 

അനിൽ ജോൺസന്റെ ഭാര്യ അഞ്ജന. രണ്ട് മക്കൾ വിവിയൻ, ദിയ.