ഇഷ ഷർവാണി

Isha Sharvani

ഇന്ത്യൻ ചലച്ചിത്ര നടി, നർത്തകി. 1984 സെപ്റ്റംബർ 9 ന്  പ്രശസ്ത നർത്തകി ദക്ഷ സേത്തിന്റെയും ആസ്ത്രേലിയൻ സ്വദേശിയായ വിസാരോയുടെയും മകളായി ഗുജറാത്തിൽ ജനിച്ചു. ഇഷയുടെ മാതാപിതാക്കൾ കേരളത്തിൽ തിരുവനന്തപുരത്ത് Academy for Art Research, Training and Innovation (AARTI) സ്ഥാപിച്ചതോടെ ഇഷയും കുടുംബവും കേരളത്തിലേയ്ക്ക് താമസം മാറ്റി.

  ചെറുപ്പത്തിലെ തന്നെ നൃത്തത്തിൽ വലിയ താല്പര്യം കാണിച്ചിരുന്ന ഇഷ കളരിപ്പയറ്റ്, കഥക്, ചാഹു നൃത്തം എന്നിവയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇരുപത്തിരണ്ട് രാജ്യങ്ങളിൽ ഇഷ ഷെർവാണി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. 2005 ൽ സുഭാഷ് ഗായിയുടെ കിസ്ന എന്ന ഹിന്ദി ചിത്രത്തിലൂടെ ആയിരുന്നു സിനിമ രംഗത്തേക്ക് കടന്നു വന്നത്. 2005 ൽ മാറ്റ്റാൻ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. പത്തോളം ഹിന്ദി സിനിമകളിലും രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇഷ ഷെർവാണി അഞ്ചു സുന്ദരികൾ എന്ന സിനിമയിലൂടെ മലയാളത്തിലും തുടക്കം കുറിച്ചു. ഇയ്യോബിന്റെ പുസ്തകം-ത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചു. അതിനു ശേഷം ഡബിൾ ബാരൽ എന്ന സിനിമയിൽ കൂടി മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. 

IshaSharvani.com