ഗായത്രി

Gayathri

പട്ടാളം പുരുഷുവിന്റെ ഭാര്യയായ സരസു എന്ന കഥാപാത്രത്തിലൂടെയാവും കൂടുതൽ പേരും ഗായത്രി എന്ന നടിയെ ഓർമ്മിക്കുന്നുണ്ടാവുക. 
രാജസേനൻ സംവിധാനം ചെയ്ത സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ്  എന്ന ചിത്രത്തിലൂടെയാണ് ഗായത്രി എന്ന നടി സിനിമയിലെത്തുന്നത്. 
ചിത്രത്തിൽ ജയറാമിന്റെ സഹോദരിയായ ഉമയെന്ന കഥാപാത്രമായാണ് അഭിനയിച്ചത്.തുടർന്ന് നൂറോളം സിനിമകളിലും നാൽപ്പതിൽപ്പരം സീരിയലുകളിലും വേഷമിട്ടു. അകത്തളം, സ്ത്രീ പർവ്വം തുടങ്ങിയ പ്രോഗ്രാമുകളുടെ അവതാരികയായും പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീധനം, സ്വരം, ഭദ്ര തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടു. 

നന്ദനം എന്ന ചിത്രത്തിലെ മടിച്ചിയായ വേലക്കാരി ശകുന്തളയായും പാർവതീ പരിണയ പാർവ്വതീ പരിണയം ത്തിലെ ലതികയായും ഫ്രൈഡേ 11.11.11 ആലപ്പുഴ യിൽ മുനീറിന്റെ (മനു) അമ്മയായും കൊക്കരക്കോ യിൽ രമേശന്റെ (സുധീഷ്) സഹോദരിയായ വൽസലയായും റോമൻസ് ൽ തൊമ്മിച്ചന്റെ (ലാലു അലക്സ് ) ഭാര്യയായും നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

മഴവിൽക്കൂടാരം,മാൻ ഓഫ് ദി മാച്ച്സ്വർണ്ണകിരീടം, സുവർണ്ണ സിംഹാസനം,ഗജരാജമന്ത്രം, ന്യൂസ് പേപ്പർ ബോയ്, പഞ്ചാബി ഹൗസ്പഞ്ചപാണ്ഡവർ, ആയിരം മേനി, അവതാരം, കളേഴ്സ്, ആകാശ മിഠായി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

അഭിനയത്തോടൊപ്പം ആഭരണ ഡിസൈൻ രംഗത്തും കഴിവു തെളിയിച്ചിരിക്കുകയാണ് ഗായത്രി. ഗായത്രിയുടെ മേൽനോട്ടത്തിലാണ് തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ വർഷ ജ്വല്ലറി പ്രവർത്തിക്കുന്നത്.