ബലറാം മട്ടന്നൂർ

Belram Mattannoor
Balram Mattanoor
ബൽറാം മട്ടന്നൂർ
സംഭാഷണം: 3
തിരക്കഥ: 3

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശിയാണ് ബൽറാം. സ്കൂൾ പഠനകാലത്തുതന്നെ സാഹിത്യവാസനയുണ്ടായിരുന്ന ബൽറാം ഒൻപതാം ക്ളാസിൽ പഠിയ്ക്കുമ്പോൾ ഗ്രാമം എന്നൊരു നോവൽ എഴുതിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഇരുപതാം വയസ്സിലായിരുന്നു നോവൽ പ്രസിദ്ധീകൃതമായത്.

സിനിമയോട് കുട്ടിക്കാലത്തൂതന്നെ വലിയ താത്പര്യമുണ്ടായിരുന്ന ബൽറാം തന്റെ ഉള്ളിലുള്ള കഥകൾ തിരക്കഥാരൂപത്തിൽ എഴുതിത്തുങ്ങിയിരുന്നു.  മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയെക്കുറിച്ച് പ്രേമ സന്യാസി എന്നൊരു.നോവൽ എഴുതുകയും അത് തിരക്കഥ രൂപത്തിലേക്ക് മാറ്റിയത് സംവിധായകൻ ജയരാജ് കാണാനിടവരികയും ചെയ്തു. ജയരാജിന് ആ തിരക്കഥ ഇഷ്ടമായെങ്കിലും ചങ്ങമ്പുഴയുടെ കഥ തെയ്യാറെടുപ്പുകളോടെ ചെയ്യേണ്ട ഒന്നായതിനാൽ അതിനുമുൻപ് മറ്റൊരു കഥ സിനിമയാക്കാൻ വേണമെന്ന് ജയരാജ് പറഞ്ഞു. അതിൻപ്രകാരം ബൽറാം വിശ്വപ്രസിദ്ധ നാടകമായ ഒഥല്ലോയുടെ തീം സ്വീകരിച്ച് തെയ്യത്തിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര തിരക്കഥ രചിച്ചു. കളിയാട്ടം എന്ന പേരിൽ ജയരാജ് ആ തിരക്കഥ സിനിമയാക്കി. തെയ്യം കലാകാരൻമാരുടെ ജീവിതത്തിലെ സാഹസികതയും അർപ്പണവും കഷ്ടപ്പാടുകളും കണ്ണീരും കുട്ടിക്കാലംമുതലെ അടുത്തറിഞ്ഞ ബൽറാമിന്  ഈ രചന ആത്മസമർപ്പണത്തിന്റെ സാക്ഷാത്കാരമായിരുന്നു.

പിന്നീട് ബൽറാം തിരക്കഥ, സംഭാഷണം നിർവഹിച്ചത് വി കെ പ്രകാശ് സംവിധാനം ചെയ്ത കർമ്മയോഗി എന്ന സിനിമയ്ക്കാണ്. ഹാംലറ്റ് എന്ന  ഷേക്സ്പിയർ നാടകത്തെ കേരളീയ പശ്ചാത്തലത്തിൽ പുനരവതരിപ്പിച്ഛ സിനിമയായിരുന്നു കർമ്മയോഗി.

അതിനുശേഷം 2021 ൽ ടി ദീപേഷ് സംവിധാനം ചെയ്ത അക്വേറിയം എന്ന സിനിമയ്ക്കാണ്.ബൽറാം തിരക്കഥ, സംഭാഷണം എഴുതിയത്.