രഞ്ജിത്ത്

Name in English: 
Ranjith
Date of Birth: 
Sat, 05/09/1964
Alias: 
രഞ്ജിത്ത് ബാലകൃഷ്ണൻ

മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. അതോടൊപ്പം ഏതാനും സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. ആകാശവാണിയിലെ ആർട്ടിസ്റ്റായിരുന്ന കരുമല ബാലകൃഷ്ണന്റെയും പത്മാവതി അമ്മയുടേയും മകനായി ജനനം. 1985 ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി എടുത്തു. രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയിൽ പുറത്തിറങ്ങി. വർഷങ്ങൾക്ക് ശേഷം രാവണപ്രഭുവിലൂടെ സംവിധായനായി അരങ്ങേറ്റം കുറിച്ചു. 

കുടുംബം: ഭാര്യ ശ്രീജ. ഹൈക്കോടതിയിലെ അഡ്വക്കേറ്റായ രാം കുമാർ, രാധിക, രഘുനാഥ് എന്നിവർ സഹോദരങ്ങളാണ്.