ജി സുരേഷ് കുമാർ

G Sureshkumar

 തിരുവനന്തപുരം സ്വദേശിയായ ജി സുരേഷ് കുമാർ കോമേഴ്സിൽ ബിരുദം നേടിയതിനു ശേഷമാണ് സിനിമാരംഗത്തേയ്ക്കിറങ്ങുന്നത്. 1978 -ൽ തിരനോട്ടം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടാണ് അദ്ധേഹം തുടക്കം കുറിയ്ക്കുന്നത്. 1981 -ൽ തേനും വയമ്പും എന്ന സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി. 1982 -ൽ കൂലി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് സുരേഷ് കുമാർ സിനിമാനിർമ്മാണ രംഗത്ത് തുടക്കംകുറിച്ചു. തുടർന്ന് പൂച്ചക്കൊരു മൂക്കുത്തിഓടരുതമ്മാവാ ആളറിയാംരാക്കുയിലിൻ രാഗസദസ്സിൽ,വിഷ്ണുലോകംആറാം തമ്പുരാൻവാശി എന്നിവയുൾപ്പെടെ പതിനഞ്ചിലധികം ചിത്രങ്ങൾ നിർമ്മിച്ചു.

1981 -ൽ തേനും വയമ്പും എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് ജി സുരേഷ്കുമാർ അഭിനയരംഗത്തും തുടക്കമിട്ടു. തുടർന്ന് അയൽ‌വാസി ഒരു ദരിദ്രവാസിനമ്പർ 20 മദ്രാസ് മെയിൽരാമലീലഇരുപത്തിയൊന്നാം നൂറ്റാണ്ട്മാമാങ്കം (2019)മരക്കാർ അറബിക്കടലിന്റെ സിംഹംവാശി2018... തുടങ്ങി ഇരുപതിലധികം സിനിമകളിൽ അദ്ധേഹം അഭിനയിച്ചു.

പ്രശസ്ത അഭിനേത്രി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. രണ്ടു മക്കളാണ് അവർക്കുള്ളത്. സിനിമാ സഹസംവിധായികയായ രേവതി സുരേഷ്, പ്രശസ്ത സിനിമാ താരം കീർത്തി സുരേഷ്