ബാബു ജനാർദ്ദനൻ

Babu Janardhanan
Babu Janardanan
സംവിധാനം: 3
കഥ: 20
സംഭാഷണം: 24
തിരക്കഥ: 24

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്. ജനാർദ്ധനന്റെയും, പങ്കജാക്ഷിയുടെയും മകനായി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു.മാടപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ, തൃക്കൊടിത്താനം ഗവ്ണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.  കോട്ടയം എ പി സ്കൂൾ ആർട്സിൽ നിന്നും ഹയർ സ്റ്റഡീസ് പൂർത്തിയാക്കി. മലപ്പുറം ജില്ലയിലെ തിരൂരിൽ ഒഴൂർ CPPHMHS അധ്യാപകനായി  അദ്ദേഹം ജോലിയിൽ ചേർന്നു.

ഒരു തിരക്കഥാകൃത്തായാണ് ബാബു ജനാർദ്ധനൻ സിനിമയിലെത്തുന്നത്. 1990- ൽ അനന്തവൃത്താന്തം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തുടർന്ന് മുപ്പതോളം സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. മാണിക്യ ചെമ്പഴുക്ക, അനുഭൂതി, വർണ്ണപ്പകിട്ട്, ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ, തച്ചിലേടത്തു ചുണ്ടൻ, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകൾ ബാബു ജനാർദ്ധനന്റെ തൂലികയിൽ പിറന്ന പ്രധാന ചിത്രങ്ങളാണ്. ബാബു ജനാർദ്ധനൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമകളാണ് ലിസമ്മയുടെ വീട്, ഗോഡ് ഫോർ സെയിൽ, ബോംബെ മാർച്ച് 12 എന്നിവ. സിസ്റ്റർ അൽഫോൻസാമ്മയുടെ ജീവിതത്തെ ആസ്പദമാക്കി സങ്കടങ്ങളുടെ അമ്മ എന്ന പേരിൽ 1994- ൽ ഒരു ഡോക്യുമെന്ററി ബാബു ജനാർദ്ധനൻ സംവിധാനം ചെയ്തിട്ടുണ്ട്.

ബാബു ജനാർദ്ധനന്റെ ഭാര്യയുടെ പേര് ഷീബ. രണ്ടുമക്കളാണ് അവർക്കുള്ളത്. നീലിമ, നിരഞ്ജൻ.