ഷൈൻ ടോം ചാക്കോ

Shine Tom Chacko

മലയാള ചലച്ചിത്ര നടൻ. 1983 സെപ്റ്റംബർ 15ന് സിപി ചാക്കോ, മറിയ കാർമൽ എന്നിവരുടെ മകനായി തൃശൂരിലെ മുണ്ടൂരിൽ ജനിച്ചു. AVI സെക്കന്ററി സ്കൂൾ പൊന്നാനി, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ബിരുദം പൂർത്തിയാക്കിയ ശേഷം സംവിധായകൻ കമലിന്റെ സഹസംവിധായകനായിട്ടാണ് ഷൈൻ ടോം സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. ഏകദേശം പത്ത് വർഷക്കാലം കമലിന്റെ സംവിധാന സഹായി ആയി നിന്നിരുന്ന ഷൈൻ - 2002ൽ കമലിന്റേതായി പുറത്തിറങ്ങിയ നമ്മളിലാണ് ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തുന്നത്. സുഹാസിനി,സിദ്ധാർത്ഥ് ഭരതൻ- ബസ് സ്റ്റേഷൻ രംഗത്ത് ബസിനുള്ളിലെ യാത്രകാരനായി ആയിരുന്നു ആദ്യവേഷം. കമലിന്റെ സംവിധാന സഹായി എന്ന നിലയിൽ നിന്ന് പിന്നീട് കമലിന്റെ തന്നെ മറ്റൊരു ശിഷ്യനായ  ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവർത്തിക്കാൻ തുടങ്ങി.  2009- ൽ ഡാഡികൂൾ എന്ന ചിത്രത്തിലും 2011- ൽ സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലും ആഷിക് അബുവിന്റെ കൂടെ പ്രവർത്തിച്ചു. ആ വർഷം തന്നെ കമലിന്റെ ഗദ്ദാമ എന്ന ചിത്രത്തിൽ സഹസംവിധായകനായി അതിനോടൊപ്പം തന്നെ ഷൈൻ ആ സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേയ്ക്ക് കടന്നുവന്നു.

സുനിൽ ഇബ്രാഹിമിന്റെ ചാപ്‌റ്റേഴ്സ് , ഈ അടുത്ത കാലത്ത്, അന്നയും റസൂലും, അഞ്ച് സുന്ദരികൾ, അരികിലൊരാൾ തുടങ്ങി പിന്നീട് ഷൈൻ ടോം ചാക്കോ അഭിനയിച്ചവയിൽ ഭൂരിഭാഗവും സപ്പോർട്ടിംഗ് റോളുകളായിരുന്നു എങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിച്ചു. എസ് ബിനു സംവിധായനം ചെയ്ത  ഇതിഹാസ എന്ന ഹിറ്റ് ചിത്രത്തിലടക്കം പല ചിത്രങ്ങളിലും നായകനായി അഭിനയിച്ചു. 2019ൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ഖ് എന്ന സിനിമയിൽ വില്ലൻ വേഷം വളരെ ശ്രദ്ധേയമായി. ഈ വേഷത്തിന് ആ വർഷത്തെ മികച്ച വില്ലനുള്ള SIIMA അവാർഡും ലഭ്യമായിരുന്നു.

നായക കഥാപാത്രങ്ങളിലുപരിയായി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ സജീവമായ ‌ഷൈൻ ഏകദേശം അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2018- ൽ ഹൂ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായി. തമിഴിലും ഷൈൻ തുടക്കം കുറിക്കുന്നത് തളപതി വിജയ് നായകനാവുന്ന ബീസ്റ്റ് എന്ന ചിത്രത്തിലാണ്. 

തബീത്ത മാത്യു ആണ് ഷൈന്റെ ജീവിത പങ്കാളി.

ഷൈൻ ടോം ചാക്കോയുടെ ഫേസ്ബുക്ക് പേജിവിടെ