പി എൻ സുന്ദരം

P N Sundaram
P N Sundaram
Date of Birth: 
Sunday, 18 March, 1934
Date of Death: 
തിങ്കൾ, 22 March, 2010
സംവിധാനം: 7

1934 മാർച്ച് 18 ആം തിയതി പാലക്കാട് ജില്ലയിൽ പനങ്ങാട്ടിരിയിൽ ജനിച്ച പി എൻ സുന്ദരം സിനിമയിൽ ആകൃഷ്ടനായി മദ്രാസിലെത്തുകയും ആദ്യകാലത്തെ കഷ്ടപ്പാടുകൾക്ക്ശേഷം വിജയവാഹിനി സ്റ്റുഡിയോയിൽ കാമറാ അസിസ്റ്റന്റ് ആയി 1950 കളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

പിന്നീട് എ വിൻസെന്റിന്റെ സഹായി ആയി ഛായാഗ്രഹണ രംഗത്തെത്തിയ അദ്ദേഹം 
മലയാളം, തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി ചലച്ചിത്രങ്ങൾ അടക്കം ഏകദേശം 250 സിനിമകളിൽ ഛായാഗ്രാഹകൻ എന്ന നിലക്കും മലയാളത്തിൽ 7 സിനിമകളുടെ സംവിധായകൻ എന്ന നിലക്കും സംഭാവന നൽകിയ വ്യക്തിയാണ്.  

ഫിലിം എമ്പ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ എന്ന സിനിമാതൊഴിലാളി സംഘടനയുടെ സ്ഥാപകാംഗമായ അദ്ദേഹം അതിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ഉയർന്ന മനിതൻ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനു തമിഴ്നാട് ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.

2010 മാർച്ച് 22 ആം തിയതി ഇദ്ദേഹം തന്റെ 76 ആം വയസ്സിൽ അന്തരിച്ചു.