രാവുണ്ണി

Ravunni

അമ്പലപ്പുഴ ബ്രദേഴ്സ് എന്ന് പ്രസിദ്ധിയാർജ്ജിച്ച നാഗസ്വര വിദ്വാന്മാരിൽ ഇളയവനാണ് (മൂന്നാമത്തെ സഹോദരനാണ്) രാമകൃഷ്ണപണിക്കർ എന്ന രാമുണ്ണിപണിക്കർ. നാദസ്വരം, തവിൽ തുടങ്ങിയ എല്ലാ ക്ഷേത്ര വാദ്യങ്ങൾ, സംഗീതം, നൃത്തം, അഭിനയം തുടങ്ങിയ സുന്ദരകലകളിലും കഥകളിയിലെ പച്ച, കത്തി, താടി, മിനുക്ക് വേഷങ്ങളുടെ അവതരണത്തിലും അദ്ദേഹം പ്രസിദ്ധനായിരുന്നു.    

കുട്ടിക്കാലത്തു തന്നെ രണ്ടു ജേഷ്ഠസഹോദരന്മാരോടൊപ്പം  നാഗസ്വരം വായനയിൽ പ്രാവിണ്യം നേടി(തഞ്ചാവൂർ ബാണിയിൽ). തമിഴ് നാട്ടിൽ നിന്നുതന്നെ തകിലും വശത്താക്കി. തിരുവനന്തപുരത്തു ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തകിൽകാരനായി നിയമനം കിട്ടി, പക്ഷേ മഹാരാജാവിന്റെ എഴുന്നള്ളത്തുവേളയിൽ തകിലിലെ താളം മറന്ന് ഓച്ചാനിച്ചുനില്ക്കാൻ വയ്യായ്കയാൽ ആ ജോലി ഉപേക്ഷിച്ചു. പിന്നെ കലയുടെ ദൗർബല്യങ്ങളിലും കുരുത്തിലും അലഞ്ഞുതിരിഞ്ഞു കഥകളിപഠിച്ചു(അമ്പലപ്പുഴ ചെമ്പകശ്ശേരി കലാമണ്ഡലത്തിൽ കുഞ്ചിക്കുറുപ്പാശാന്റെ ശിഷ്യത്വത്തിൽ)

ആലപ്പുഴ ആര്യകലാനിലയം എന്നതായിരുന്നു ഡാൻസ് കമ്പനിയുടെ പേര്, റ്റി ആർ ഓമനയായിരുന്നു ഈ ഗ്രൂപ്പിലെ പ്രസിദ്ധ നർത്തകി. 

ഓടക്കുഴൽ വായനയിൽ , ചെണ്ട വായനയിൽ, മൃദംഗ വായനയില്‍ അങ്ങനെ പല രംഗങ്ങങ്ങളിലും പ്രാവണ്യം തെളിയിച്ചു.നിരവധി ബാലേകൾ സംവിധാനം ചെയ്തിട്ടുണ്ട്.

 ജേഷ്ഠസഹോദരങ്ങൾ : ഗോപാലകൃഷ്ണപണിക്കർ & ശങ്കരനാരായണപണിക്കർ