തൃശൂർ എൽസി

Trissur Elsy

കോളേജ് ജീവിതത്തിനിടയിൽ അവിചാരിതമായാണു എൽസി കലാലോകത്തേക്ക് കടന്നു വന്നത്. സുഹ്രുത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി കോളേക് നാടകത്തിൽ ഒരു പ്രധാന വേഷം അവർ അഭിനയിച്ചു. എസ് എൽ പുരം സദാനന്ദന്റെ 'വിലകുറഞ്ഞ മനുഷ്യൻ' ആണു ആദ്യത്തെ  നാടകം. പിന്നീട് നാടകാഭിനയം ഒരു തൊഴിലായി സ്വീകരിച്ച എൽസി, സി എൽ ജോസ്, ടി എൽ ജോസ് തുടങ്ങിയവരുടെ നിരവധി അമച്വർ നാടകങ്ങളിൽ അഭിനയിച്ചു. എൻ എൻ പിള്ളയുടെ നാഷണൽ തീയേറ്ററിന്റെ 'ആത്മബലി' എന്നതായിരുന്നു ആദ്യത്തെ പ്രൊഫഷണൽ നാടകം. ആ സമയത്ത് എൻ എൻ പിള്ളയുടെ നാടകങ്ങളിൽ ഗായകനായിരുന്ന സഹോദരൻ തോപ്പിൽ ആന്റോ വഴിയാണ് എൽസി നാഷണൽ തീയേറ്ററിൽ എത്തുന്നത്. നാടകങ്ങളിൽ സജീവമായിരുന്ന സമയത്ത്,  രാമു കാര്യാട്ടിന്റെ അമ്മുവിൻറെ ആട്ടിൻകുട്ടി എന്ന ചിത്രത്തിലേക്ക് ശോഭന പരമേശ്വരൻ നായറാണ് എൽസിയെ നിർദ്ദേശിക്കുന്നത്. പിന്നീടും നാടകങ്ങളിൽ സജീവമായി തുടർന്ന എൽസി, ഇടവേളകളിൽ സിനിമകൾ അഭിനയിച്ചു പോന്നു. ആദ്യ ചിത്രത്തിൽ അവർക്ക് കിട്ടിയത് അമ്മ വേഷമായിരുന്നതിനാൽ, തുടർന്നും നിരവധി അമ്മ വേഷങ്ങൾ അവരെ തേടിയെത്തി. മുന്നൂറോളം ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. "ഇൻ ഹരിഹർ നഗർ" എന്ന സിനിമയിലെ മുകേഷിന്റെ അമ്മവേഷത്തോടെ ശ്രദ്ധേയയായി. 

ഭർത്താവ് പരേതനായ ടി കെ മധു. മകൻ പവൻ.