വിജയകുമാരി

Vijayakumari
വിജയകുമാരി
വിജയകുമാരി ഒ മാധവൻ
കാളിദാസ കലാകേന്ദ്രം

മലയാള ചലച്ചിത്ര,നാടക നടി. പരമു പണിയ്ക്കരുടെയും ഭാർഗ്ഗവി അമ്മയുടെയും മകളായി കൊല്ലം ജില്ലയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കൊല്ലം കന്റോണ്മെന്റ് സ്കൂളിലായിരുന്നു. വിജയകുമാരിയുടെ കുട്ടിക്കാലത്തുതന്നെ അവരുടെ അച്ഛൻ മരിച്ചിരുന്നു. എട്ടാംക്ലാസിൽ പഠിയ്ക്കുമ്പോൾ കെ പി എ സി യുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകത്തിലൂടെയാണ് വിജയകുമാരി അഭിനയം തുടങ്ങുന്നത്. ഏഴ് വർഷം കെ പി എ സിയ്ക്കുവേണ്ടി നാടകം കളിച്ചു. നാടകാഭിനയം തുടർന്നതിനാൽ വിജയകുമാരിയുടെ പഠനം മുടങ്ങി. 1964 -ൽ ആയിഷ എന്ന സിനിമയിലാണ് വിജയകുമാരി ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് നാല്പതോളം സിനിമകളിൽ വിവിധ വേഷങ്ങൾ ചെയ്തു. പതിനായിരത്തിലധികം നാടകവേദികളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

തന്റെ പതിനാറാം വയസ്സിലാണ് വിജയകുമാരി വിവാഹിതയാകുന്നത്. പ്രശസ്ത നാടകനടൻ ഒ മാധവനെയായിരുന്നു വിവാഹം ചെയ്തത്. ഒ മാധവൻ - വിജയകുമാരി ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. പ്രശസ്ത ചലച്ചിത്രതാരം മുകേഷ്, അഭിനേത്രി സന്ധ്യ രാജേന്ദ്രൻ, ജയശ്രീ.