മോഹൻ രാജ്

Mohan Raj

ദക്ഷിണേന്ത്യൻ ചലച്ചിത്രതാരം. കീരിക്കാടൻ ജോസ് എന്നപേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. തിരുവനന്തപുരത്താണ് മോഹൻരാജ് ജനിച്ചത്. തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളേജിൽ നിന്നും എക്കണോമിക്സ് ഡിഗ്രി കഴിഞ്ഞതിനുശേഷം മോഹൻ രാജ് കേന്ദ്രസർവ്വീസിൽ ചേർന്നു. Indian Armed Forces, Central Board of Excise and Customs, Kerala Police, Enforcement Directorate Officer.. എന്നീ തസ്തികകളിൽ അദ്ധേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. സുഹൃത്തും സംവിധായകനുമായ കലാധരൻ മുഖേനെയാണ് സിനിമയിലേയ്ക്കെത്തുന്നത്. മൂന്നാം മുറ എന്ന ചിത്രത്തിൽ മോഹൻരാജ് ചെറിയൊരു വേഷം ചെയ്തിരുന്നു. അതുകണ്ടിട്ടാണ് ലോഹിതദാസ് കിരീടത്തിലെ വില്ലനാവാൻ വിളിയ്ക്കുന്നത്. കിരീടത്തിൽ അദ്ധേഹം അവതരിപ്പിച്ച കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രം വലിയ പ്രസിദ്ധി നേടിക്കൊടുത്തു. പിന്നീട് ആ പേരിലാണ് മോഹൻരാജ് അറിയപ്പെട്ടത്. കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോൽ എന്ന സിനിമയിലും അദ്ദേഹം കീരിക്കാടൻ ജോസായി അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്കു സിനിമകളിലെ പ്രധാന വില്ലനായി തൊണ്ണൂറുകളിൽ മോഹൻരാജ് അഭിനയിച്ചു. ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

മോഹൻ രാജിന്റെ ഭാര്യ ഉഷ. രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്. ജെയ്ഷ്മ, കാവ്യ.