മണിയൻപിള്ള രാജു

Maniyanpilla Raju
Maniyanpilla Raju
സുധീർകുമാർ
രാജു
Sudheerkumar
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര നടൻ.  ശേഖരൻ നായർ - സരസ്വതി അമ്മ ദമ്പതികളുടെ മകനായി 1957 ൽ തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ജനിച്ചു. യഥാർത്ഥ പേരു സുധീർ കുമാർ. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായത്. അതിനു ശേഷം മണിയൻപിള്ള രാജു എന്നാണു അറിയപ്പെട്ടത്. എന്നാൽ സുധീർകുമാറിന്റെ ആദ്യ ചിത്രം, 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു.    ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയിൽ സജീവമായി. പ്രിയദർശൻ ചിത്രങ്ങളിൽ രാജു നായകനായും സഹനായകനായും ഒക്കെ നിറഞ്ഞു നിന്നു. 250-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചലചിത്രനിർമ്മാണത്തിലും രാജു പങ്കാളിയായിരുന്നു. വെള്ളാനകളുടെ നാട് മുതൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിൽ രാജു സജീവമായിരുന്നു.

ഭാര്യ ഇന്ദിര, മക്കൾ സച്ചിനും നിരഞ്ജനും. നിരഞ്ജൻ ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു.